കേരളം
കെ.എം ഷാജി എം.എല്‍.എയ്ക്ക് വധഭീഷണി
തന്നെ വധിക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് കെ.എം ഷാജി എം.എല്‍.എ. രണ്ടു മൂന്നു ദിവസമായി നിരവധി ഭീഷണി കോളുകള്‍ വരുന്നുണ്ട്.
സി.പി.എം പാര്‍ട്ടി ഗ്രാമമായ പാപ്പിനിശ്ശേരിയിലെ ബോംബെ ബന്ധമുള്ളയാളാണ് ക്വട്ടേഷന്‍ പിന്നിലെന്നും 25 ലക്ഷം രൂപയ്ക്ക് ബോംബെ അധോലോക സംഘത്തിന് ക്വട്ടേഷന്‍ ഉറപ്പിച്ച ഓഡിയോ ക്ലിപ്പ് ഉടന്‍ പുറത്തുവിടുമെന്നും ഷാജി പറഞ്ഞു.
ഹിന്ദിയിലാണ് ഇവരുടെ സംഭാഷണം. ഭീഷണിക്ക് സി.പി.എമ്മുമായി ബന്ധമുണ്ടെന്ന് ഇപ്പോള്‍ പറയാനാകില്ല. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും സ്പീക്കര്‍ക്കും പരാതി നല്കി. പൊതുപ്രവര്‍ത്തന രംഗത്ത് ശക്തമായ നിലപാടുകള്‍ ഉയര്‍ത്തി പിടിക്കുന്നതാണ് തന്നെ ഇല്ലാതാക്കാനുള്ള ശ്രമത്തിന് പിന്നിലെന്നും ഷാജി ആരോപിച്ചു.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement