Connect with us

രാജ്യാന്തരം

കാണാതായ മുങ്ങിക്കപ്പൽ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതം; അവശേഷിക്കുന്നത് 30 മണിക്കൂർ പിടിച്ച് നിൽക്കാനുള്ള ഓക്‌സിജൻ

കാണാതായ ടൈറ്റൻ സബ്‌മെർസിബിളിനായി തിരച്ചിൽ നടത്തുന്ന ജീവനക്കാർ മുഴങ്ങുന്ന ശബ്ദം കേട്ടതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തകർന്നടിഞ്ഞ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ തേടിയുള്ള യാത്രയ്ക്കിടെ കാണാതായ മുങ്ങിക്കപ്പലിന് വേണ്ടിയുള്ള തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് അന്വേഷണ സംഘം. അഞ്ച് പേരടങ്ങുന്ന മുങ്ങിക്കപ്പലിൽ ഇനി അവശേഷിക്കുന്നത് 30 മണിക്കൂർ മാത്രം പിടിച്ച് നിൽക്കാനുള്ള ഓക്‌സിജനാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് അഞ്ച് പേരുമായി പോയ ടൈറ്റൻ എന്ന മുങ്ങിക്കപ്പൽ കാണാതാകുന്നത്. 21 അടി നീളമുള്ള ടൈറ്റൻ എന്ന മുങ്ങിക്കപ്പലിൽ രണ്ട് ജീവനക്കാരും മൂന്ന് കോടീശ്വരന്മാരും ഉൾപ്പെടുന്ന അഞ്ചംഗ സംഘമാണ് ഉണ്ടായിരുന്നത്.

ബ്രിട്ടീഷ് ശതകോടീശ്വരനായ ഹാമിഷ് ഹാർഡിംഗ്, പാകിസ്താനി ടൈക്കൂൺ ഷഹ്‌സാദ ദാവൂദ്, അദ്ദേഹത്തിന്റെ മകൻ സുലൈമാൻ എന്നിവരായിരുന്നു അത്. ആഴക്കടൽ പര്യവേഷണങ്ങൾ സംഘടിപ്പിക്കുന്ന സ്വകാര്യ കമ്പനിയായ ഓഷ്യൻഗേറ്റ് എക്‌സ്‌പെഡിഷൻസിന്റെ ഉടമസ്ഥതയിലുള്ള മുങ്ങിക്കപ്പലാണ് കാണാതായത്. അറ്റ്ലാന്റിക് സമുദ്രത്തിൽ മുങ്ങിയ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണുന്നതിനായുള്ള എട്ടു ദിവസത്തെ പര്യവേഷണത്തിൽ സഞ്ചാരികളിൽ നിന്നും ഈടാക്കുന്നത് 2,50,000 ഡോളറുകളാണ് ( ഏകദേശം രണ്ടു കോടി ഇന്ത്യൻ രൂപ). ഒരു സബ്‌മെർസിബിളിൽ അഞ്ച് പേർക്ക് ഇരിക്കാൻ സാധിക്കും. ഒരു പൈലറ്റിനെയും ഒരു കണ്ടന്റ് സ്‌പേർട്ടുകൾക്ക് ഒപ്പം മൂന്നു സഞ്ചാരികൾ ഒരു മുങ്ങികപ്പയിൽ ഉണ്ടാകും. ടൈറ്റാനിക്കിന് അടുത്തേക്ക് ഒരു തവണ മുങ്ങിപ്പൊങ്ങുന്നതിന് ഏകദേശം എട്ടു മണിക്കൂർ സമയമെടുക്കും.

7,600 ചതുരശ്ര മൈൽ ( 20,000 ചതുരശ്ര കിലോമീറ്റർ) പരന്ന് കിടക്കുന്ന രണ്ട് മൈലിലേറെ ആഴമുള്ള വടക്കൻ അറ്റലാന്റിക് സമുദ്രത്തിൽ തെരച്ചിൽ നടത്തുക അത്ര എളുപ്പമല്ല. ‘സമുദ്രത്തിന്റെ ആഴങ്ങളിൽ കൂരിരുട്ടാണ്. രക്തമുറയുന്ന തണുപ്പും. മുഖത്തിന് നേരെ കൈ പിടിച്ചാൽ പോലും കാണില്ല’- ടൈറ്റാനിക് വിദഗ്ധൻ ടിം മാൾട്ടിൻ എൻബിസി ന്യൂസിനോട് പറഞ്ഞു. ബഹിരാകാശത്ത് പോകുന്നതിന് സമാനമാണ് സമുദ്രത്തിലെ തെരച്ചിലെന്നും അദ്ദേഹം പറയുന്നു.

സമുദ്രത്തിന്റെ അടിത്തട്ട് ചിത്രങ്ങളിൽ കാണുന്നത് പോലെ നിരപ്പായതല്ലെന്നും അവിടെ നിരവധി കുന്നുകളും താഴ്‌വരകളുമുണ്ടെന്നും കീലി സർവകലാശാല പ്രൊഫസർ ജെയ്മി പ്രിംഗ്ലി പറയുന്നു. ഇതിന് പുറമെ കരയേക്കാൾ 400 ഇരട്ടി മർദമാണ് നാല് കിലോമീറ്റർ ആഴത്തിൽ വെള്ളത്തിനടിയിലുണ്ടാവുക. ഈ മർദം എക്വിപ്‌മെന്റുകളിൽ സമ്മർദം സൃഷ്ടിക്കുമെന്നും വളരെ കുറച്ച് അന്തർവാഹിനികൾക്ക് മാത്രമേ ഈ മർദം താങ്ങാനാകൂവെന്നും അദ്ദേഹം പറയുന്നു. ന്യൂക്ലിയർ സബ്മറൈനുകൾ സാധാരണ 300 മീറ്റർ ആഴത്തിൽ മാത്രമേ പ്രവർത്തിക്കാറുള്ളു. ടൈറ്റാനിക്കിനെ തേടിയിറങ്ങിയ മുങ്ങിക്കപ്പലിന് പര്യടനം ആരംഭിച്ച് രണ്ട് മണിക്കൂറിനകം തന്നെ മദർ ഷിപ്പുമായുള്ള ആശയവിനിമയം നഷ്ടമായിരുന്നു. കാണാതായ മുങ്ങിക്കപ്പൽ ടൈറ്റൻ എവിടെയാണെന്ന അമ്പരപ്പിലാണ് ലോകം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

cbi1 jpg cbi1 jpg
കേരളം11 mins ago

540 കോടിയുടെ കരാര്‍; ഇംഗ്ലണ്ട് ആസ്ഥാനമായ കമ്പനിക്ക് വേണ്ടി ഹൈബ്രിഡ് വെസല്‍ നിര്‍മ്മിക്കാനൊരുങ്ങി കൊച്ചിൻ ഷിപ്‍യാര്‍ഡ്

New Cyclone In Odisha And Heavy Rain alert In Kerala New Cyclone In Odisha And Heavy Rain alert In Kerala
കേരളം2 hours ago

കേരളതീരത്ത് കാലവര്‍ഷം നാളെയെത്തും

images (1) images (1)
കേരളം3 hours ago

സംസ്ഥാനത്ത് 9 റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകള്‍

20240529 134200.jpg 20240529 134200.jpg
കേരളം4 hours ago

KSRTC ശൗചാലയങ്ങള്‍ വൃത്തിഹീനം; കരാറുകാര്‍ക്കെതിരെ നടപടിക്ക് നിര്‍ദേശം

manjjummal .jpeg manjjummal .jpeg
കേരളം4 hours ago

ആസൂത്രിത തട്ടിപ്പ്; മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾക്കെതിരായ അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയില്‍

kseb kseb
കേരളം22 hours ago

കെഎസ്ഇബിക്ക് 48 കോടിയിലേറെ നഷ്ടം

ganesh kumar ganesh kumar
കേരളം1 day ago

എട്ടുമണി കഴിഞ്ഞാല്‍ സ്ത്രീകള്‍ പറയുന്നിടത്ത് ബസ് നിര്‍ത്തണം; കണ്ടക്ടര്‍മാര്‍ക്ക് ഗണേഷ് കുമാറിന്റെ നിര്‍ദേശം

kochi kochi
കേരളം1 day ago

വെള്ളത്തില്‍ മുങ്ങി കൊച്ചി

20240527 165311.jpg 20240527 165311.jpg
കേരളം2 days ago

പത്രപ്രവർത്തകനെ കള്ളക്കേസെടുത്ത് ജയിലിലടച്ച ഉദ്യോഗസ്ഥരെ ശിക്ഷിക്കണം; കേരള പത്രപ്രവർത്തക അസോസിയേഷൻ

driving test vehicle .jpeg driving test vehicle .jpeg
കേരളം2 days ago

എട്ടും എച്ചും എടുക്കാന്‍ ഇനി വാഹനം എം.വി.ഡി വക

വിനോദം

പ്രവാസി വാർത്തകൾ