Connect with us

കേരളം

ജെസ്‌ന കേരളം വിട്ടുപോയിട്ടില്ല, അപായപ്പെടുത്തിയതാണെന്ന് പിതാവ്

Published

on

jesna missing case

ജസ്ന തിരോധാനത്തിൽ സിബിഐയ്ക്ക് പല കാര്യങ്ങളും കണ്ടെത്താനായിട്ടില്ലെന്ന് ജസ്നയുടെ പിതാവ് ജെയിംസ്. ജെസ്‌നയുടെ തിരോധാനത്തിലെ ചുരുളുകൾ മുണ്ടക്കയം ഭാഗത്ത് തന്നെയുണ്ടെന്നും അവൾ കേരളം വിട്ടുപോയിട്ടില്ലെന്നും അച്ഛൻ ജെയിംസ്. ജെസ്‌നയെ അപായപ്പെടുത്തിയതാണ്.

ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ഒരിക്കലെങ്കിലും തന്നെ ബന്ധപ്പെട്ടേനേയെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. കൂടാതെ കേസിൽ ലൗ ജിഹാദ് അടക്കമുള്ള വർഗീയ ആരോപണങ്ങളെ തള്ളുന്നുവെന്നും കേസിൽ വര്‍ഗീയ മുതലെടുപ്പിന് ശ്രമം നടന്നുവെന്നും അദ്ദേഹം പറഞ്ഞു.

Also Read:  ജസ്ന ഇപ്പോഴും കാണാമറയത്ത്; കേസ് അവസാനിപ്പിച്ചത് സാങ്കേതികത്വം മാത്രമെന്ന് ടോമിൻ തച്ചങ്കരി

കേസ് അന്വേഷിച്ച സിബിഐയെ കുറ്റപ്പെടുത്താനില്ല. അവര്‍ തങ്ങൾ സംശയിക്കുന്ന ജെസ്നയുടെ സുഹൃത്തിന്‍റെയടക്കം നുണ പരിശോധന നടത്തി. സിബിഐ കേസ് അവസാനിപ്പിക്കാൻ പോകുന്നു എന്ന സാഹചര്യത്തിലാണ് ഞങ്ങൾ അന്വേഷണം ആരംഭിച്ചത്. ഏജൻസികൾക്ക് സമാന്തരമായി തങ്ങൾ ഒരു ടീമായി അന്വേഷണം നടത്തിയിരുന്നു. എല്ലാ അന്വേഷണ റിപ്പോർട്ടുകളും താനും ടീമും ചേർന്ന് ക്രോസ് ചെക്ക് ചെയ്തു.

Also Read:  ജസ്ന തിരോധാനം; സിബിഐക്ക് നിര്‍ണായക മൊഴി ലഭിച്ചതായി റിപ്പോര്‍ട്ട്

സിബിഐ വിട്ടുപോയ ചില കാര്യങ്ങളിലൂടെ ഞങ്ങൾ അന്വേഷണം നടത്തി. എന്നാൽ കേസിൽ ലോക്കൽ പൊലീസിന്‍റെ അന്വേഷണത്തിൽ വീഴ്ച സംഭവിച്ചു. മകൾ മുണ്ടക്കയം വിട്ട് പോയിട്ടുണ്ടാവില്ല. ജെസ്‌നയെ അപായപ്പെടുത്തിയതാണെന്ന് താൻ സ്വന്തമായി നടത്തിയ അന്വേഷണത്തിൽ ബോധ്യപ്പെട്ടു. ഈ മാസം 19 ന് കൂടുതൽ വിവരങ്ങൾ നൽകുമെന്നും അദ്ദേഹം ഇന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Also Read:  കാണാതായ കോളജ് വിദ്യാര്‍ഥിനി ജസ്‌ന സിറിയയില്‍; പ്രചാരണത്തില്‍ വിശദീകരണവുമായി സിബിഐ
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

cochin shipyard.jpeg cochin shipyard.jpeg
കേരളം3 hours ago

540 കോടിയുടെ കരാര്‍; ഇംഗ്ലണ്ട് ആസ്ഥാനമായ കമ്പനിക്ക് വേണ്ടി ഹൈബ്രിഡ് വെസല്‍ നിര്‍മ്മിക്കാനൊരുങ്ങി കൊച്ചിൻ ഷിപ്‍യാര്‍ഡ്

New Cyclone In Odisha And Heavy Rain alert In Kerala New Cyclone In Odisha And Heavy Rain alert In Kerala
കേരളം5 hours ago

കേരളതീരത്ത് കാലവര്‍ഷം നാളെയെത്തും

images (1) images (1)
കേരളം6 hours ago

സംസ്ഥാനത്ത് 9 റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകള്‍

20240529 134200.jpg 20240529 134200.jpg
കേരളം7 hours ago

KSRTC ശൗചാലയങ്ങള്‍ വൃത്തിഹീനം; കരാറുകാര്‍ക്കെതിരെ നടപടിക്ക് നിര്‍ദേശം

manjjummal .jpeg manjjummal .jpeg
കേരളം7 hours ago

ആസൂത്രിത തട്ടിപ്പ്; മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾക്കെതിരായ അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയില്‍

kseb kseb
കേരളം1 day ago

കെഎസ്ഇബിക്ക് 48 കോടിയിലേറെ നഷ്ടം

ganesh kumar ganesh kumar
കേരളം1 day ago

എട്ടുമണി കഴിഞ്ഞാല്‍ സ്ത്രീകള്‍ പറയുന്നിടത്ത് ബസ് നിര്‍ത്തണം; കണ്ടക്ടര്‍മാര്‍ക്ക് ഗണേഷ് കുമാറിന്റെ നിര്‍ദേശം

kochi kochi
കേരളം1 day ago

വെള്ളത്തില്‍ മുങ്ങി കൊച്ചി

20240527 165311.jpg 20240527 165311.jpg
കേരളം2 days ago

പത്രപ്രവർത്തകനെ കള്ളക്കേസെടുത്ത് ജയിലിലടച്ച ഉദ്യോഗസ്ഥരെ ശിക്ഷിക്കണം; കേരള പത്രപ്രവർത്തക അസോസിയേഷൻ

driving test vehicle .jpeg driving test vehicle .jpeg
കേരളം2 days ago

എട്ടും എച്ചും എടുക്കാന്‍ ഇനി വാഹനം എം.വി.ഡി വക

വിനോദം

പ്രവാസി വാർത്തകൾ