ദേശീയം
ജെഇഇ മെയിൻ പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു
ജെഇഇ മെയിൻ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. മൂന്നാം സെഷൻ പരീക്ഷ ജൂലൈ 20 മുതൽ 25 വരെയും നാലാം സെഷൻ പരീക്ഷ ജൂലൈ 27 മുതൽ ഓഗസ്റ്റ് 2 വരെയും നടക്കും.
മാറ്റി വച്ച പരീക്ഷകളാണ് പ്രഖ്യാപിച്ചത്. കൊവിഡിനെ തുടർന്ന് പരീക്ഷക്ക് രജിസ്റ്റർ ചെയ്യാൻ കഴിയാത്തവർക്ക് രജിസ്റ്റർ ചെയ്യാൻ അവസരം നൽകും. മൂന്നാം സെഷൻ പരീക്ഷക്ക് ഇന്ന് അർധരാത്രി മുതൽ ജൂലൈ 8 വരെ അപേക്ഷിക്കാം.
നാലാം സെഷൻ പരീക്ഷക്ക് ജൂലൈ 9 മുതൽ 12 വരെയും അപേക്ഷിക്കാം.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement