കേരളം
ജവാൻ റമ്മിന്റെ വില 10 ശതമാനം കൂട്ടണം; ആവശ്യവുമായി ബെവ്കോ
സംസ്ഥാനത്ത് ജവാൻ റമ്മിന്റെ വില വർധിപ്പിക്കണമെന്ന് ബെവ്കോയുടെ ശുപാർശ. സ്പിരിറ്റിന്റെ വില കൂടി പശ്ചാത്തലത്തിലാണ് ജവാൻ റമ്മിന്റെ വില വർധിപ്പിക്കണമെന്ന ആവശ്യം ഉയർന്നത്. സർക്കാർ ഉടമസ്ഥതയിലുളള മദ്യമാണ് ജവാൻ.
ജവാൻ റമ്മിന്റെ വില 10 % കൂട്ടണമെന്നാണ് ബെവ്കോ എം ഡി ശുപാർശ ചെയ്തിരിക്കുന്നത്. ഇപ്പോൾ ഒരു ലിറ്റർ ജവാൻ റമ്മിന് 600 രൂപയാണ് വില.സ്പിരിറ്റിന്റെ വില കൂടിയ സാഹചര്യത്തിലാണ് വില വർധന ആവശ്യപ്പെട്ട് ബെവ്കോ സർക്കാരിന് ശുപാർശ നൽകിയത്.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement