Connect with us

ദേശീയം

രാജ്യത്ത് 50 കോടി കടന്ന് ജൻധൻ അക്കൗണ്ടുകൾ; സുപ്രധാന നാഴികക്കല്ലെന്ന് പ്രധാനമന്ത്രി

Untitled design 2023 08 20T114733.886

രാജ്യത്തെ മൊത്തം ജൻധൻ അക്കൗണ്ടുകളുടെ എണ്ണം 50 കോടി കടന്നത് സുപ്രധാന നാഴികക്കല്ലാണെന്ന് പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൻധൻ അക്കൗണ്ടുകളിൽ 56 ശതമാനവും സ്ത്രീകളുടേതാണെന്നത് സന്തോഷകരമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

രാജ്യത്തെ ജൻധൻ അക്കൗണ്ടുകൾ 50 കോടി കടന്നതായി കഴിഞ്ഞദിവസമാണ് കേന്ദ്രധനമന്ത്രാലയം അറിയിച്ചത്. ഇതിൽ 67 ശതമാനം അക്കൗണ്ടുകളും ഗ്രാമീണ, അർദ്ധ നഗര മേഖലകളിലാണ് തുറന്നിരിക്കുന്നതെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.ജൻധൻ അക്കൗണ്ടുകളിലെ മൊത്തം നിക്ഷേപം 2.03 ലക്ഷം കോടി രൂപയ്ക്ക് മുകളിലാണ് നിലവിലുള്ളത്. കൂടാതെ 34 കോടി റുപേ കാർഡുകൾ ഈ അക്കൗണ്ടുകൾക്ക് സൗജന്യമായി നൽകിയിട്ടുണ്ടെന്നും ധനമന്ത്രാലയം അറിയിച്ചു.

Also Read:  ട്രെയിനില്‍ വനിതാ ടി ടി ഇക്ക് യാത്രക്കാരന്റെ മർദ്ദനം; പ്രതി പിടിയിൽ

ഒരു കുടുംബത്തിൽ കുറഞ്ഞത് ഒരു ബാങ്ക് അക്കൗണ്ട് എങ്കിലും നിർബന്ധമായും വേണമെന്ന ലക്ഷ്യത്തോടെ 2014 ൽ ആരംഭിച്ച പദ്ധതിയാണ് പ്രധാനമന്ത്രി ജൻധൻ യോജന. സാമ്പത്തിക സേവനങ്ങളും, ബാങ്കിംഗ് സേവനങ്ങളും സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ളവർക്കും സ്വീകാര്യമാക്കുക എന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.

ജൻധൻ യോജനയിൽ അംഗമാകാം

ഇന്ത്യയിൽ താമസിക്കുന്ന 10 വയസ്സോ അതിൽക്കൂടുതലോ പ്രായമുള്ള ഏതൊരാൾക്കും ജൻധൻ അക്കൗണ്ട് എടുക്കാവുന്നതാണ്. പ്രായപൂർത്തായാകുന്നതുവരെ അക്കൗണ്ടുകൾ നിയന്ത്രിക്കുക രക്ഷിതാക്കളായിരിക്കും . അക്കൗണ്ട് തുടങ്ങാൻ ആധാർ കാർഡ് അത്യാവശ്യമാണ്. ആധാർ കാർഡ് ഇല്ലാത്തവരാണെങ്കിൽ ആധാറിന് അപേക്ഷ നൽകി പിന്നീട് കാർഡ് സമർപ്പിക്കണം

ജൻധൻ അക്കൗണ്ടിൽ മിനിമം ബാലൻസ് ആവശ്യമില്ല. വ്യക്തികൾക്ക് സീറോ ബാലൻസ് നിലനിർത്താനും കഴിയും.ചെക്ക് ഉപയോഗിക്കുന്നവരാണെങ്കിൽ മിനിമം ബാലൻസ് ആവശ്യമാണ്. .ജൻധൻ അക്കൗണ്ടുടമകൾക്ക് സൗജന്യ ആക്‌സിഡന്റ് ഇൻഷുറൻസും ലഭിക്കും. ഒരു ലക്ഷം രൂപയുടെ അപകട അപകട ഇൻഷുറൻസ് പരിരക്ഷയും ഈ സ്‌കീം ഉറപ്പുനൽകുന്നു. ആധാർ ലിങ്ക് ചെയ്ത അക്കൗണ്ടുകൾക്കായി 5000 രൂപ ഓവർഡ്രാഫ്റ്റ് സൗകര്യവും, ഒരു ലക്ഷം രൂപയുടെ അപകടഇൻഷുറൻസ് പരിരക്ഷയുമുണ്ട്.നിങ്ങളുടെ ജൻ ധൻ അക്കൗണ്ട് ആറ് മാസത്തേക്ക് സജീവമാണങ്കിൽ ഉടമയ്ക്ക് 5000 രൂപ വരെ ഓവർ ഡ്രാഫ്റ്റും ലഭിക്കും.

Also Read:  ചിൽഡ്രൻസ് ഹോമിൽ 17കാരി തൂങ്ങി മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ചു
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

arya yedu.jpg arya yedu.jpg
കേരളം2 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

Screenshot 20240517 083510 Opera.jpg Screenshot 20240517 083510 Opera.jpg
കേരളം6 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

ration shop.jpeg ration shop.jpeg
കേരളം6 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

kozhikode medical college.jpg kozhikode medical college.jpg
കേരളം1 day ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

Screenshot 20240516 120300 Opera.jpg Screenshot 20240516 120300 Opera.jpg
കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

admission.jpeg admission.jpeg
കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

school bus mvd.jpeg school bus mvd.jpeg
കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

driving test.jpeg driving test.jpeg
കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

20240515 161346.jpg 20240515 161346.jpg
കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

1715768607104.jpg 1715768607104.jpg
കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

വിനോദം

പ്രവാസി വാർത്തകൾ