Connect with us

ദേശീയം

കോവിഡ് വ്യാപനം​: ഐ.പി.എല്‍ മാറ്റിവെക്കാൻ സാധ്യത

Published

on

59a520325f52515d301b332c13b0335a44b1b33ee618af029af947596600d539

രാജ്യത്തെ കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ഐ.പി.എല്‍ മത്സരങ്ങൾ മാറ്റിവെക്കാൻ സാധ്യത. ഐ.പി.എല്‍ പതിനാലാം സീസണ്‍ കനത്ത ബയോ ബബ്​ള്‍ സുരക്ഷയോടെ അടച്ചിട്ട സ്​റ്റേഡിയങ്ങളിലാണ്​ നടക്കുന്നത്​. എന്നാല്‍, ഇതിനിടയിലും കൊല്‍ക്കത്ത നൈറ്റ്​ ​റൈ​േഡഴ്​സ്​ താരങ്ങളായ സന്ദീപ്​ വാര്യരും വരുണ്‍ ചക്രവര്‍ത്തിയും കോവിഡ്​ പോസിറ്റീവായതോടെ തിങ്കളാഴ്​ചത്തെ കൊല്‍ക്കത്ത-ബാംഗ്ലൂര്‍ മത്സരം നീട്ടിവെക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്​. രോഗവ്യാപനനത്തിന്‍റെ തീവ്രത കുറയുന്നതുവരെ ഐ.പി.എല്‍ മാറ്റിവെച്ചേക്കുമെന്ന അഭ്യൂഹങ്ങളാണിപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ്​ ലോകത്ത്​ നിറയു​ന്നത്​.

കോവിഡ്​ വ്യാപനം രൂക്ഷമായിരിക്കേ ഐ.പി.എല്‍ നടത്തുന്നതിനെതിരെ പല കോണുകളില്‍നിന്നും വിമര്‍ശനം ഉയരുന്നുണ്ട്​. താരങ്ങളും അമ്ബയര്‍മാരുമടക്കം പലരും പാതിവഴിയില്‍ ടൂര്‍ണമെന്‍റില്‍നിന്ന്​ പിന്മാറിയിട്ടുമുണ്ട്​. മറ്റു പലരും പിന്മാറാനുള്ള ഒരുക്കത്തിലുമാണ്​. എന്നിട്ടും ഐ.പി.എല്ലുമായി മു​േമ്ബാട്ടുപോകാനുള്ള തീരുമാനത്തിലായിരുന്നു മുന്‍ ഇന്ത്യന്‍ ക്യാപ്​റ്റന്‍ സൗരവ്​ ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ്​ കണ്‍ട്രോള്‍ ബോര്‍ഡ്​. ടൂര്‍ണമെന്‍റില്‍നിന്ന്​ പിന്മാറാന്‍ തുനിഞ്ഞ പ്രമുഖ കളിക്കാരെയടക്കം ബി.സി.സി.ഐ ഇടപെട്ട്​ തീരുമാനത്തില്‍നിന്ന്​ പിന്തിരിപ്പിച്ചതായും വാര്‍ത്തകളുണ്ടായിരുന്നു.

എന്നാല്‍, ഇതുവരെ തുടര്‍ന്ന കടുംപിടുത്തത്തിന്​ ബി.സി.സി.ഐക്ക്​ അയവു വരുത്തേണ്ടി വരുമെന്നാണ്​ സൂചനകള്‍. കൊല്‍ക്കത്ത നൈറ്റ്​റൈഡേഴ്​സ്​ കളിക്കാര്‍ കോവിഡ്​ പരി​േശാധനയില്‍ പൊസിറ്റീവ്​ ആയതോടെ കഴിഞ്ഞ രണ്ടാഴ്ചക്കിടെ അവരുമായി ഏറ്റുമുട്ടിയ ടീമുകള്‍ തങ്ങളുടെ കളിക്കാരോട്​ സ്വയം നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശം നല്‍കിയെന്നാണ്​ അറിയുന്നത്​. അങ്ങനെയെങ്കില്‍ മത്സരം നീട്ടിവെക്കുകയെന്നതല്ലാതെ ബി.സി.സി​.ഐക്കു മുന്നില്‍ മറ്റു മാര്‍ഗങ്ങളില്ലാതെ വരും.

കഴിഞ്ഞ 14 ദിവസങ്ങള്‍ക്കിടെ ഡല്‍ഹി ക്യാപിറ്റല്‍സ്​, രാജസ്​ഥാന്‍ റോയല്‍സ്​, പഞ്ചാബ്​ കിങ്​സ്​, ചെന്നൈ സൂപ്പര്‍ കിങ്​സ്​ ടീമുകളാണ്​ കൊല്‍ക്കത്തക്കെതിരെ കളത്തിലിറങ്ങിയത്​. ആ മത്സരങ്ങള്‍ നിയന്ത്രിച്ച അമ്ബയര്‍മാരും ഐസൊലേഷനിലേക്ക്​ മാറേണ്ടി വരും. എതിര്‍ ടീമിലെ കളിക്കാര്‍ക്ക്​ കോവിഡ്​ സ്​ഥിരീകരിച്ച സാഹചര്യത്തില്‍ കളത്തിലിറങ്ങാന്‍ താല്‍പര്യമില്ലെന്ന്​ ബാംഗ്ലൂര്‍ അറിയിച്ചതിനു പിന്നാലെയാണ്​ മത്സരം നീട്ടിവെച്ചത്​. ഈ മത്സരത്തിന്‍റെ പുതിയ തീയതി പിന്നീട്​ അറിയിക്കുമെന്നാണ്​ സംഘാടകര്‍ പ്രഖ്യാപിച്ചത്​. മെയ്​ 30ന്​ ഫൈനല്‍ നടക്കുന്ന രീതിയിലാണ്​ നിലവിലെ ഫിക്​സ്​ചര്‍.

പരിശീലനത്തിനും കളിക്കുമിടെ പരിക്കേറ്റതിനെ തുടര്‍ന്ന്​ സ്​കാനിങ്ങിനും പരിശോധനകള്‍ക്കുമായി ഇരുവരും ആശുപത്രിയില്‍ പോയതിനെ തുടര്‍ന്നാണ്​ ബയോ ബബ്​ളിനിടയിലും കൊല്‍ക്കത്ത താരങ്ങള്‍ക്ക്​ രോഗം പകര്‍ന്നതെന്നാണ്​ നിഗമനം. കൊല്‍ക്കത്ത ക്യാമ്ബില്‍ പലര്‍ക്കും രോഗബാധ സംശയിക്കുന്നതായും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. സഹതാരങ്ങളുടെ പരിശോധനാ ഫലം പൊസിറ്റീവ്​ ആണെന്ന്​ വിവരം ലഭിച്ചതോടെ കൊല്‍ക്കത്ത​ ടീമംഗങ്ങള്‍ പൂര്‍ണമായും ഐസൊലേഷനിലേക്ക്​ മാറിയിട്ടുണ്ട്​.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

ponmudi.jpg ponmudi.jpg
കേരളം4 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

20240518 170921.jpg 20240518 170921.jpg
കേരളം5 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

20240518 131357.jpg 20240518 131357.jpg
കേരളം9 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

internal committee.jpeg internal committee.jpeg
കേരളം13 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

20240518 082446.jpg 20240518 082446.jpg
കേരളം14 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

aravana.jpg aravana.jpg
കേരളം14 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

20240518 065912.jpg 20240518 065912.jpg
കേരളം16 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

20240518 064020.jpg 20240518 064020.jpg
കേരളം16 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

agri insurance.jpeg agri insurance.jpeg
കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

IMG 20240516 WA0000.jpg IMG 20240516 WA0000.jpg
കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ