Connect with us

ആരോഗ്യം

കോവിഡ് വ്യാപനം സൃഷ്ടിക്കാൻപോകുന്നത് ‘പാൻഡമിക് ജനറേഷൻ’

Published

on

124

കോവിഡ് വ്യാപനം സൃഷ്ടിക്കാൻപോകുന്നത് ‘പാൻഡമിക് ജനറേഷ’നെയെന്നു റിപ്പോർട്ട്. രാജ്യത്തെ 375 ദശലക്ഷം കുഞ്ഞുങ്ങളിൽ കോവിഡാനന്തര ബുദ്ധിമുട്ടുകളുണ്ടാകാമെന്നാണ് റിപ്പോർട്ട്. സെന്റർഫോർ സയൻസ് ആൻഡ് എൺവയോൺമെന്റിന്റെ (സി.എസ്.ഇ.) വാർഷിക പഠനത്തിലാണിക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. സി.എസ്.ഇ.യുടെ ‘ഡൗൺ ടു എർത്ത്’ മാസികയിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

കോവിഡ്മൂലം കുട്ടികളിൽ ഭാരക്കുറവ്, ആരോഗ്യമില്ലായ്മ, പോഷകാഹാരക്കുറവ്, വിദ്യാഭ്യാസക്കുറവ് എന്നിവയുണ്ടാകാൻ സാധ്യതയുള്ളതായി പഠനത്തിൽ പറയുന്നു. 14 വയസ്സിനുതാഴെയുള്ള കുട്ടികളിലാണ് കോവിഡാനന്തര പ്രശ്‌നങ്ങൾ കൂടുതൽ.

ആഗോളതലത്തിൽ കോവിഡ്മൂലം 500 ദശലക്ഷത്തിലധികം കുട്ടികൾക്ക് സ്കൂൾപഠനം ഉപേക്ഷിക്കേണ്ടിവന്നു. ഇതിൽ പകുതിയിലധികവും ഇന്ത്യയിലാണ്. കോവിഡ്മൂലം 115 ദശലക്ഷത്തിലധികംപേർ ദാരിദ്ര്യത്തിലേക്ക് എത്തിപ്പെട്ടേക്കാമെന്നും പഠനം സൂചിപ്പിക്കുന്നു.

പരിസ്ഥിതിയും തകർച്ചയുടെ വക്കിലാണ്. ഈ നിലയിൽ മലിനീകരണം വർധിക്കുന്നത് ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന് സി.എസ്.ഇ. ഡയറക്ടർ ജനറൽ സുനിത നരെയ്ൻ പറഞ്ഞു. പാരിസ്ഥിതിക സുസ്ഥിരവികസനത്തിൽ 192 രാജ്യങ്ങളിൽ 117-ാം സ്ഥാനത്താണ് ഇന്ത്യ.

സുസ്ഥിരവികസനത്തിൽ ഇന്ത്യയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന ആദ്യ അഞ്ച് സംസ്ഥാനങ്ങൾ കേരളം, ഹിമാചൽപ്രദേശ്, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, തെലങ്കാന എന്നിവയാണെന്നും റിപ്പോർട്ട് പറയുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം22 hours ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം1 day ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം1 day ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

arya.jpg arya.jpg
കേരളം1 day ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

gavi.jpeg gavi.jpeg
കേരളം2 days ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

Manjummal Boys.jpg Manjummal Boys.jpg
കേരളം5 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

kochi water metro.jpeg kochi water metro.jpeg
കേരളം6 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

farm1.jpg farm1.jpg
കേരളം6 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

WILD ELEPHANT.jpg WILD ELEPHANT.jpg
കേരളം1 week ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

KRISHNA KUMAR.jpg KRISHNA KUMAR.jpg
കേരളം1 week ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

വിനോദം

പ്രവാസി വാർത്തകൾ