Connect with us

ദേശീയം

കൊവിഡ് കാലത്ത് പെട്രോൾ നികുതി വഴി കേന്ദ്രം നടത്തിയത് തീവെട്ടിക്കൊള്ളയെന്ന്‌ റിപ്പോർട്ട്

petrol price hike e1610601922535

കൊവിഡ് കാലത്ത് പെട്രോൾ നികുതിയുടെ പേരിൽ നടത്തിയ കൊള്ള സ്ഥിരീകരിച്ച് കേന്ദ്രസർക്കാർ. കൊവിഡ് കാലത്ത് പെട്രോളിയം ഉൽപന്നങ്ങളിലൂടെ ഒന്നരലക്ഷം കോടി രൂപയുടെ എക്സൈസ് നികുതി കൂടുതൽ പിരിച്ചതായി സർക്കാർ പാർലമെന്‍റിൽ വച്ച കണക്കുകൾ പറയുന്നു. ഈ വർഷവും വലിയ തുക ലക്ഷ്യമാക്കി നീങ്ങുമ്പോഴാണ് പ്രതിഷേധം കാരണം നികുതി കുറയ്ക്കേണ്ടി വന്നത്.

കൊവിഡിനു ശേഷം രാജ്യം ലോക്ക്ഡൗണിലേക്ക് പോയത് 2020 മാർച്ച് ഇരുപത്തിയഞ്ചിനാണ്. 2020 ഏപ്രിൽ ഒന്ന് മുതൽ ഈ വർഷം മാർച്ച് മുപ്പത്തിയൊന്ന് വരെ പെട്രോൾ ഉത്പന്നങ്ങളിൽ നിന്ന് സർക്കാർ നേടിയ വരുമാനത്തിന്‍റെ കണക്കിങ്ങനെയാണ്. 3 ലക്ഷത്തി 72 ആയിരത്തി തൊള്ളായിരത്തി എഴുപത് കോടി. അതിനു തൊട്ടു മുമ്പുള്ള വർഷത്തെ കണക്കും ധനകാര്യസഹമന്ത്രി പങ്കജ് ചൗധരി നല്കിയ കണക്കിലുണ്ട്. 2,23,057 കോടി. അതായത് കൊവിഡ് കാലത്ത് മുൻവർഷത്തെക്കാൾ സർക്കാർ നേടിയത് ഒന്നര ലക്ഷം കോടിയുടെ അധിക നികുതി.

പെട്രോളിയം ഉത്പന്നങ്ങളുടെ വില രാജ്യാന്തര വിപണിയിൽ കുത്തനെ ഇടിഞ്ഞ സമയത്താണ് നികുതിയിലൂടെ ജനങ്ങളെ പിരിഞ്ഞ് ഇരട്ടി തുക സർക്കാർ നേടിയത്. അതും ലോക്ക്ഡൗൺ കാരണം മൂന്നു മാസം വാഹനങ്ങൾ നിരത്തിലിറങ്ങാതിരുന്ന കാലത്താണിതെന്നോർക്കണം. നടപ്പ് സാമ്പത്തികവർഷം 3,35,000 കോടിയായിരുന്നു ലക്ഷ്യം എന്ന് സർക്കാർ പറയുന്നുണ്ട്.

പെട്രോൾ കൊള്ള തുടരാനായിരുന്നു ഉദ്ദേശം എന്ന് വ്യക്തം. എന്നാൽ രാജ്യമാകെ വലിയ ജനവികാരം ഉയർന്നതിനാൽ നികുതി വെട്ടിക്കുറയ്ക്കേണ്ടി വന്നു. ഇതു കാരണം എത്ര വരുമാനം കുറയും എന്ന് കണക്ക് കൂട്ടിയിട്ടില്ല എന്നാണ് സർക്കാർ ഉത്തരത്തിൽ പറയുന്നത്. പെട്രോളിന്‍റെ വില കുറയുമ്പോൾ നികുതി വരുമാനം ഇടിയാതിരിക്കാനാണ് കേന്ദ്ര തീരുവ കൂട്ടിയത് എന്ന വാദവും ഈ വലിയ വരുമാനത്തിന്‍റെ കണക്കോടെ പൊളിയുകയാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

gavi.jpeg gavi.jpeg
കേരളം12 hours ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

Manjummal Boys.jpg Manjummal Boys.jpg
കേരളം3 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

kochi water metro.jpeg kochi water metro.jpeg
കേരളം4 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

farm1.jpg farm1.jpg
കേരളം4 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

WILD ELEPHANT.jpg WILD ELEPHANT.jpg
കേരളം6 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

KRISHNA KUMAR.jpg KRISHNA KUMAR.jpg
കേരളം6 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

careless driving.jpg careless driving.jpg
കേരളം6 days ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

20240423 070036.jpg 20240423 070036.jpg
കേരളം6 days ago

തൃശൂരില്‍ ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി

bus.jpeg bus.jpeg
കേരളം7 days ago

തിരുവനന്തപുരത്തെ ഡബിള്‍ ഡക്കര്‍ ബസിലെ യാത്രക്കാര്‍, വിമാനത്താവള പരിസരത്തെ ദൃശ്യങ്ങള്‍ പകര്‍ത്തരുത്: KSRTC

20240422 090400.jpg 20240422 090400.jpg
കേരളം7 days ago

തൃശൂര്‍ പൂരം വിവാദം; സിറ്റി പൊലീസ് കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണറെയും സ്ഥലംമാറ്റും

വിനോദം

പ്രവാസി വാർത്തകൾ