ദേശീയം
രാജ്യത്ത് 29,689 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചത്; 415 മരണം
രാജ്യത്ത് ഇന്നലെ 29,689 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 42,263 പേര്‍ക്കാണ് രോഗ മുക്തി. 415 പേര് മരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്. 132 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണ് ഇന്ന് പുറത്തു വന്നരിക്കുന്നത്.
നിലവില്‍ 3,98,100 രോഗികളാണ് രാജ്യത്ത് ചികിത്സയിലുള്ളത്. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,06,21,495 ആയി. രാജ്യത്തെ ആകെ കോവിഡ് മരണം 4,21,392 ആയി ഉയര്‍ന്നു. ഇതുവരെ കോവിഡ് വാക്സിന് സ്വീകരിച്ചവരുടെ എണ്ണം 44,19,12,395 ആയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
അതേ സമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്തൊന്‍പത് കോടി അന്‍പത്തിമൂന്ന് ലക്ഷം പിന്നിട്ടു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 41.82 ലക്ഷമായി ഉയര്‍ന്നു. നിലവില്‍ ഒരു കോടി നാല്പത് ലക്ഷം പേരാണ് ചികിത്സയിലുള്ളത്.
രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്ക മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. യുഎസില്‍ മൂന്ന് കോടി അന്‍പത്തിരണ്ട് ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 6.26 ലക്ഷം പേര് മരിച്ചു. രണ്ട് കോടി തൊണ്ണൂറ്റിയഞ്ച് ലക്ഷം പേര് രോഗമുക്തി നേടി.