ദേശീയം
ഇന്ത്യന്‍ നിലപാട് തള്ളി: ഇന്ത്യന്‍ പ്രദേശം ഉള്‍പ്പെടുന്ന ഭൂപടത്തിന് നേപ്പാള്‍ പാര്‍ലമെന്റിന്റെ അംഗീകാരം
ഇന്ത്യന്‍ നിലപാട് തള്ളി ഭൂപട പരിഷ്കാരത്തിനായുള്ള ഭരണഘടനാ ഭേദഗതി ബില്ലിന് നേപ്പാള്‍ പാര്‍ലമെന്റിന്റെ അംഗീകാരം. ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഉത്തരാഖണ്ഡിലുള്ള കാലാപാനി, ലിപുലേഖ് ചുരം, ലിംപിാധുര എന്നിവിടങ്ങള്‍ നേപ്പാളിന്റെ ഭാഗമായി രേഖപ്പെടുത്തി ഭൂപടം പരിഷ്കരിക്കാനുള്ള ഭരണഘടനാ ഭേദഗതിക്കാണ് അംഗീകാരം നല്‍കിയിരിക്കുന്നത്.
275 അംഗ ജനപ്രതിനിധി സഭയില്‍ 258 വോട്ടുകളോടെയാണ് ഭേദഗതി. ഭൂപടം വസ്തുതകളൂശട അടിസ്ഥാനത്തിലുള്ളതല്ലെന്നും കൃത്രിമമായി ഭൂവിസ്തൃതി വര്‍ധിപ്പിക്കുന്നത് അംഗീകരിക്കില്ലെന്നുമുള്ള ഇന്ത്യയുടെ നിലപാട് തള്ളിയാണ് നേപ്പാളിന്റെ നടപടി. നേപ്പാളിന്റെ പുതിയ ഭൂപടത്തിനെതിരെ ഇന്ത്യ നേരതെത ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.
തര്‍ക്കപ്രദേശമായ കാലാപാനി ഉത്തരാഖണ്ഡിലെ പിതോരാഗഡ് ജില്ലയുടെ ഭാഗമാണെന്നാണ് ഇന്ത്യയുടെ വാദം.