ദേശീയം
കൊവിഡ് വാക്സിനേഷനില്‍ ഇന്ത്യ ലോകരാജ്യങ്ങള്‍ക്ക് മാതൃകയാകുമെന്ന് മൻ കി ബാത്തിൽ പ്രധാനമന്ത്രി
കൊവിഡ് വാക്സിനേഷനില്‍ ഇന്ത്യ ലോകരാജ്യങ്ങള്‍ക്ക് മാതൃകയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാക്സീന് എന്ന സുരക്ഷ കവചം എല്ലാവരും ധരിക്കണം. കൊവിഡ് മഹാമാരി മാനവരാശിയെ നിരവധി കാര്യങ്ങള്‍ പഠിപ്പിച്ചെന്നും പ്രതിമാസ റേഡിയോ പരിപാടിയായ മന് കി ബാത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
കൊവിഡ് നമ്മെ നിരവധി കാര്യങ്ങൾ പഠിപ്പിച്ചു. ആരോഗ്യ, ശുചിത്വ സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെട്ടു. ചെറിയ കാര്യങ്ങളെ നിസാരമെന്ന് കരുതി തള്ളിക്കളയരുത്. ഭാവിയിൽ അവ നിർണ്ണായകമാകാം. മലിനീകരണത്തിൽ നിന്ന് നദികളെ മുക്തമാക്കണം. നദീദിനം എല്ലാ വർഷവും ആചരിക്കണം. നദികളെ പുനരുജ്ജീവിപ്പിക്കുന്ന നടപടികൾ സജീവമാക്കണമെന്നും പ്രധാനമന്ത്രി മൻ കി ബാത്തിൽ പറഞ്ഞു.
യു എസ് സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി ദില്ലിയിലെത്തി. പാലം വിമാനത്താവളത്തിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ അദ്ദേഹത്തെ സ്വീകരിച്ചു. വിമാനത്താവളത്തിൻ്റെ പുറത്ത് പ്രധാനമന്ത്രിക്ക് വൻ വരവേൽപാണ് ഒരുക്കിയിരുന്നത്.