ദേശീയം
ഭൂട്ടാന് 1.5 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്സിന് സമ്മാനമായി നല്കി ഇന്ത്യ
ഭൂട്ടാന് 1.5 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്സിന് സമ്മാനമായി നല്കി ഇന്ത്യ. ഭൂട്ടാനിലെ തിംഭുവിലേക്കുള്ള വാക്സിന് രാവിലെ മുംബൈ ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് കയറ്റി അയച്ചു.സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് കോവിഷീല്‍ഡ് വാക്സിന്റെ ഉല്പാദകര്. കോവിഡ് വാക്സിന് മറ്റു രാജ്യങ്ങള്‍ക്ക് നല്‍കുമെന്ന് ഇന്ത്യ നേരത്തെ അറിയിച്ചിരുന്നു. ഇതില്‍ ആദ്യമായി വാക്സിന് ലഭിക്കുന്ന രാജ്യമാണ് ഭൂട്ടാന്.
പാരസെറ്റമോള്‍, ഹൈഡ്രോക്സിക്ലോറോക്വിന്‍, പിപിഇ, എന്‍ 95 മാസ്കുകള്‍, എക്സ്-റേ മെഷീനുകള്‍, ടെസ്റ്റ് കിറ്റുകള്‍ എന്നിവ ഉള്‍പ്പെടെ 2.8 കോടിയില്‍ അധികം രൂപയുടെ ഉല്പന്നങ്ങള് ഇന്ത്യ കോവിഡ് കാലത്ത് ഭൂട്ടാന് നല്‍കിയിട്ടുണ്ട്.മൂന്നാം രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന 14 ഭൂട്ടാന് പൗരന്മാരെ വന്ദേ ഭാരത് വിമാനങ്ങളിലൂടെ ഇന്ത്യയിലേയ്ക്ക് തിരിച്ചയക്കുന്നതിനും ഇവരെ ഭൂട്ടാനില്‍ എത്തിക്കുന്നതിനും ഇന്ത്യ നടപടി സ്വീകരിച്ചിരുന്നു.