Uncategorized
രാജ്യത്ത് ഇന്നലെ 44,643 പേർക്ക് കോവിഡ്; 464 മരണം
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു. ഇന്നലെ 44,643 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 464 പേർ കോവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
ഇന്നലെ 41,096 പേർ കൂടി രോഗമുക്തി നേടി. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 3,10,15,844 ആയി ഉയർന്നതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ 4,14,159 പേരാണ് ചികിത്സയിൽ കഴിയുന്നത്. വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 50 കോടിയിലേക്ക് അടുക്കുകയാണ്. ഇതുവരെ 49,53,27,595 പേർക്ക് വാക്സിൻ നൽകിയതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.
അതേ സമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത് കോടി പത്ത് ലക്ഷം കടന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം പതിനെട്ട് കോടിയിലധികം പേർ രോഗമുക്തി നേടിയപ്പോൾ 42 ലക്ഷത്തി എൺപതിനായിരത്തിലധികം പേർക്ക് വൈറസ് കാരണം ജീവൻ നഷ്ടമായി.
അമേരിക്ക, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളാണ് രോഗബാധിതരുടെ എണ്ണത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. അമേരിക്കയിൽ മൂന്ന് കോടി അറുപത്തിമൂന്ന് ലക്ഷം രോഗബാധിതരാണ് ഉള്ളത്. 6.31 ലക്ഷം പേർ മരിച്ചു.