ദേശീയം
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു ലക്ഷത്തിലേറെ കേസുകള്‍, 794 മരണം
രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ തന്നെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,384 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്.
തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് പ്രതിദിനം ഒരു ലക്ഷത്തിലേറെ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 24 മണിക്കൂറിനിടെ 794 മരണങ്ങള് സ്ഥിരീകരിച്ചിട്ടുണ്ട്. 77,567 പേര് രോഗമുക്തി നേടി.
രാജ്യത്ത് ആകെ കൊവിഡ് കേസുകളുടെ എണ്ണം 1,32,05,926 ആയി. മരണസംഖ്യ 1,68,436 ആയി ഉയര്‍ന്നു. 1,19,90,859 പേര് ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ 10,46,631 പേരാണ് ചികിത്സയിലുള്ളതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 9.8 കോടി പേര്‍ക്കാണ് കൊവിഡ് വാക്സിന് വിതരണം ചെയ്തത്. ആകെ പരിശോധിച്ച സാംപിളുകളുടെ എണ്ണം 25,52,14,803.
കൊവിഡ് വ്യാപനം രൂക്ഷമാവുന്ന പശ്ചാത്തലത്തില്‍ പരിശോധന വര്‍ധിപ്പിക്കാനും കൊവിഡ് വാക്സിന് വിതരണം ശക്തിപ്പെടുത്താനുമാണ് സംസ്ഥാനങ്ങള്‍ക്ക് ലഭിച്ച നിര്‍ദേശം. വാക്സിന് വിതരണം വിപുലപ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ കര്‍മപദ്ധതികള്‍ രൂപീകരിച്ചു തുടങ്ങി.