ദേശീയം
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 27, 254 പുതിയ കൊവിഡ് രോഗികൾ; 219 മരണം
രാജ്യത്ത് പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണത്തിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,254 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,32,64,175 ആയി.
219 കൊവിഡ് മരണങ്ങളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. ആകെ മരണം 4,42,874 ആയി. രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ തുടർച്ചയായ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. 37,687 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായത്. 3,24,47,032 പേർ ഇതുവരെ രോഗമുക്തി നേടി.
അതേ സമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിരണ്ട് കോടി അൻപത്തിനാല് ലക്ഷം പിന്നിട്ടു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 3.71 ലക്ഷം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മരണസംഖ്യ 46.43 ലക്ഷമായി ഉയർന്നു. ഇരുപത് കോടി ഇരുപത് ലക്ഷം പേർ രോഗമുക്തി നേടി.
അമേരിക്ക, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. അമേരിക്കയിൽ നാല് കോടി പതിനെട്ട് ലക്ഷം പേർക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 6.77 ലക്ഷം പേർ മരിച്ചു. മൂന്ന് കോടി പതിനെട്ട് ലക്ഷം പേർ രോഗമുക്തി നേടി.