ദേശീയം
രാജ്യത്ത് ഇന്നലെ 38,948 പേര്‍ക്കു കോവിഡ്; 219 മരണം
രാജ്യത്ത് ഇന്നലെ 38,948 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 26,701ഉം കേരളത്തിലാണ്. കേരളത്തിനു പുറത്ത് രോഗം കണ്ടെത്തിയത് 12,247 പേര്‍ക്ക്. 219 പേരുടെ മരണം കോവിഡ് മൂലമെന്ന് ഇന്നലെ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 43,903 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്.
നിലവില്‍ 4,04,874 പേരാണ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലുള്ളത്. രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 3,30,27,621 പേര്‍ക്ക്. ഇതില്‍ 3,21,81,995 പേര് രോഗമുക്തി നേടി. ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് 68,75,41,752 പേര് വാക്സിന് സ്വീകരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
അതേ സമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിരണ്ട് കോടി പതിനഞ്ച് ലക്ഷം പിന്നിട്ടു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 45.81 ലക്ഷം പേർ മരിച്ചു. പത്തൊൻപത് കോടി എൺപത് ലക്ഷം പേർ രോഗമുക്തി നേടി.
അമേരിക്ക, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം നാല് കോടി പിന്നിട്ടു. 6.66 ലക്ഷം പേർ മരിച്ചു. മൂന്ന് കോടി ഇരുപത്തിയൊന്ന് ലക്ഷം പേർ രോഗമുക്തി നേടി.