ദേശീയം
രാജ്യത്ത് 24 മണിക്കൂറിനിടെ 42,618 പേര്‍ക്ക് കൊവിഡ്; 330 മരണം
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 42,618 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കുറവുണ്ട്. രാജ്യത്തെ പകുതിയില്‍ അധികം രോഗികളും കേരളത്തിലാണ്. ഇന്നലെ കേരളത്തില്‍ 29,322 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. 131 പേര് മരിച്ചു.
36,385 പേര്‍ക്കാണ് രോഗ മുക്തി. 330 പേരാണ് മരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 3,29,45,907. നിലവില്‍ 4,05,681 പേരാണ് രോഗ ബാധിതര്‍. 3,21,00,001 പേരാണ് ഇതുവരെയായി രോഗ മുക്തരായത്. ആകെ മരണം 4,40,225.
കഴിഞ്ഞ 24 മണിക്കൂറിനിടെ 58,85,687 പേരാണ് രാജ്യത്ത് വാക്സിന് സ്വീകരിച്ചത്. ഇതോടെ ആകെ വാക്സിന് സ്വീകരിച്ചവരുടെ എണ്ണം 67,72,11,205 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്.
അതേ സമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിരണ്ട് കോടി അഞ്ച് ലക്ഷം കടന്നു. 45.66 ലക്ഷത്തിലധികം പേർ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചു. ആകെ രോഗമുക്തരുടെ എണ്ണം 19,70,86,723 ആയി. നിലവിൽ 18,938,852 ആക്ടീവ് കേസുകളാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,59,540 പുതിയ കേസുകൾ ലോകമാകെ റിപ്പോർട്ട് ചെയ്തു. 9789 മരണങ്ങളും.
പ്രതിദിന കേസുകളുടെ എണ്ണത്തിൽ അമേരിക്ക തന്നെയാണ് ഇപ്പോഴും ലോകത്ത് ഒന്നാം സ്ഥാനത്ത്. ആകെ രോഗബാധിതരുടെ എണ്ണം നാല് കോടി ഏഴ് ലക്ഷം കടന്നു.6.64 ലക്ഷം പേർ മരിച്ചു. 3.12 കോടി ആളുകൾ രോഗമുക്തി നേടി.