Connect with us

രാജ്യത്ത് ഇന്നലെ 38,079 പേര്‍ക്കു കോവിഡ്; 560 മരണം

National

covid-lambda

Published

on

രാജ്യത്ത് ഇന്നലെ 38,079 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 560 പേരാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ വൈറസ് ബാധ മൂലം മരിച്ചത്.

നിലവില്‍ ഇന്ത്യയില്‍ 4,24,025 പേരാണ് കോവിഡ് ബാധിച്ചു വീടുകളിലും ആശുപത്രികളുമായി ചികിത്സയിലുള്ളത്. രോഗമുക്തി നിരക്ക് 97.31 ശതമാനത്തില്‍ എത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്തൊൻപത് കോടി പിന്നിട്ടു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ അഞ്ചരലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്.മരണസംഖ്യ 40,91,333 ആയി ഉയർന്നു. പതിനേഴ് കോടി മുപ്പത്തിനാല് ലക്ഷം പേർ രോഗമുക്തി നേടി.

അമേരിക്കയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരും മരണവും റിപ്പോർട്ട് ചെയ്തത്.യുഎസിൽ മൂന്ന് കോടി നാൽപത്തിയൊൻപത് ലക്ഷം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

citizen-kerala-whatsapp-group-invite

News Updates

National Updates

വൈറൽ വാർത്തകൾ