കേരളം
രാജ്യത്ത് 38,949 പുതിയ കൊവിഡ് രോഗികൾ; 542 മരണം
രാജ്യത്ത് പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വർദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,949 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,10,26,829 ആയി. നിലവിൽ 4,30,422 പേരാണ് വിവിധ ആരോഗ്യ കേന്ദ്രങ്ങളിലും വീടുകളിലും ചികിത്സയിൽ കഴിയുന്നത്. 542 കൊവിഡ് മരണങ്ങളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. ആകെ മരണം 4,12,531 ആയി.
രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ തുടർച്ചയായ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. 40,026 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായത്. 3,01,83,876 പേർ ഇതുവരെ രോഗമുക്തി നേടി.
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടി തൊണ്ണൂറ്റിയേഴ് ലക്ഷം പിന്നിട്ടു. പതിനേഴ് കോടി ഇരുപത്തിയേഴ് ലക്ഷം പേർ രോഗമുക്തി നേടി. അമേരിക്ക, ഇന്ത്യ, ബ്രസീൽ, റഷ്യ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. ഇന്തോനേഷ്യയിലും പ്രതിദിന കേസുകളുടെ എണ്ണം കുത്തനെ ഉയരുകയാണ്.