ദേശീയം
കൊവിഡ് വ്യാപനം അതിരൂക്ഷം;രാജ്യത്ത് ഇന്നലെ 1. 68 ലക്ഷം കൊവിഡ് രോഗികള്‍ ; 904 മരണം
രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ, 1,68,912 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്തെ പ്രതിദിന രോഗബാധിതരുടെ എണ്ണത്തിലെ ഏറ്റവും ഉയര്‍ന്ന വര്‍ധനയാണിത്.
രോഗബാധിതരുടെ എണ്ണത്തില്‍ കഴിഞ്ഞദിവസത്തേക്കാള്‍ 11.6 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്.
ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1,35,27,717 ആയി. ഇന്നലെ 75,086 പേരാണ് രോഗമുക്തി നേടിയത്.
ഇതോടെ രാജ്യത്തെ കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 1,21,56,529 ആയി. നിലവില്‍ 12,01,009 പേര് ചികില്ത്സയിലുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 904 പേരാണ് കൊവിഡ് മൂലം രാജ്യത്ത് മരിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 10 ന് ശേഷം ഇതാദ്യമായാണ് പ്രതിദിന കൊവിഡ് മരണം 900 കടക്കുന്നത്.
രാജ്യത്ത് കൊവിഡ് മരണം 1,70,179 ആയി ഉയര്‍ന്നു. രാജ്യത്ത് ഇതുവരെ 10,45,28,565 പേര്‍ക്ക് വാക്സിനേഷന് നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യ ബ്രസിലിനെ മറികടന്നു.