ദേശീയം
രാജ്യത്ത് ഇന്നലെ 40,000ൽ താഴെ കോവിഡ് രോഗികൾ
രാജ്യത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 39,796 പേര്‍ക്ക്. 42,352 പേര് ഇന്നലെ രോഗമുക്തി നേടി. 723 പേരാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ വൈറസ് ബാധ മൂലം മരിച്ചത്.ഇതുവരെ ഇന്ത്യയില്‍ കോവിഡ് ബാധിച്ചത് 3,05,85,229 പേര്‍ക്കാണ്. ഇതില്‍ 2,97,00,430 പേര് രോഗമുക്തി നേടി.
നിലവില്‍ 4,82,071 പേരാണ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയില്‍ ഉള്ളത്. ഇതുവരെ 4,02,728 പേര് കോവിഡ് മൂലം മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ വരെ രാജ്യത്ത് കോവിഡ് വാക്സിന് സ്വീകരിച്ചത് 35,28,92,046 പേരാണ്.
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടി നാൽപത്തിയഞ്ച് ലക്ഷം പിന്നിട്ടു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം 3.25 ലക്ഷം പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.39.93 ലക്ഷം പേർ മരിച്ചു. പതിനാറ് കോടി എൺപത്തിയെട്ട് ലക്ഷം പേർ രോഗമുക്തി നേടി.