Connect with us

ദേശീയം

രാജ്യത്ത് ഇന്നലെ 17,092 പേര്‍ക്ക് കോവിഡ്; 29 മരണം

രാജ്യത്ത് ഇന്നലെ 17,092 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 29 പേരാണ് വൈറസ് ബാധ മൂലം മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 14,684 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 1,09,568 ആയി ഉയര്‍ന്നു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.14 ശതമാനമായും ഉയര്‍ന്നു.

കഴിഞ്ഞ ദിവസം രാജ്യത്ത് 17,070 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നത്. രാജ്യത്തെ കോവിഡ് രോഗികളില്‍ ഭൂരിഭാഗവും കേരളം, മഹാരാഷ്ട്ര, എന്നീ സംസ്ഥാനങ്ങളിലാണ്. മുംബൈയില്‍ ഇന്നലെ 978 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നഗരത്തില്‍ ടിപിആര്‍ 7.8 ശതമാനമാണ്. കോവിഡ് ബാധിച്ച് ഒമ്പതു വയസ്സുള്ള കുട്ടിയും ഇന്നലെ മരിച്ചു.

ഡല്‍ഹിയില്‍ ഇന്നലെ 813 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ടിപിആര്‍ 5.30 ആണ്. മൂന്നുപേരാണ് തലസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ബംഗാളിലും വൈറസ് ബാധിതരുടെ എണ്ണം ഉയരുന്നു. ഇന്നലെ 1739 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം9 mins ago

യുവ വനിതാഡോക്ടറുടെ 2 വൃക്കകളും തകരാറിൽ; ശസ്ത്രക്രിയ്ക്ക് സഹായം വേണം

കേരളം3 hours ago

ലൈംഗിക വിദ്യാഭ്യാസം ഇനി പാഠ്യപദ്ധതിയിൽ; ആദ്യം ഏഴ്,ഒമ്പത് ക്ലാസുകളിൽ

കേരളം3 hours ago

എസ്‌.എസ്‌.എൽ.സി പരീക്ഷ ഫല പ്രഖ്യാപനം നാളെ

കേരളം4 hours ago

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

കേരളം4 days ago

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

കേരളം4 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം6 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം6 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം6 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം6 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version