Covid 19
രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് 91 ശതമാനം കടന്നു
രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 91 ശതമാനം കടന്നു. 24 മണിക്കൂറിനിടെ 48,648 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 80,88,851 ആയി.
563 മരണം കൂടി 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് മരണം 1,12,090 ആയി. 1.50 ശതമാനമാണ് മരണനിരക്ക്.
ഇന്നലെ 57386 പേര് കൂടി രോഗമുക്തി നേടിയെന്നാണ് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക്.
ഇതനുസരിച്ച് രാജ്യത്ത് 73,73,375 പേര് ഇതുവരെ രോഗമുക്തി നേടി. 5,94,386 പേര് നിലവില്‍ ചികിത്സയില്‍ കഴിയുന്നതായാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍.91.15 ശതമാനമാണ് രോഗമുക്തി നിരക്ക്.