ദേശീയം
രാജ്യത്ത് 24 മണിക്കൂറിനിടെ 60,753 പേർക്ക് കൂടി കൊവിഡ്; 1,647 മരണം
രാജ്യത്ത് 24 മണിക്കൂറിനിടെ 60,753 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ഇതിനോടകം 2,98,23,546 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,647 പേര്‍ക്കു കൂടി ജീവന് നഷ്ടമായതോടെ ആകെ മരണസംഖ്യ 3,85,137 ആയി.
97,743 പേര് കൂടി രോഗമുക്തി നേടിയതോടെ ആകെ കൊവിഡ് മുക്തരായവരുടെ എണ്ണം 2,86,78,390 ആയി.വിവിധ സംസ്ഥാനങ്ങളിലായി 7,60,019 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. അതേസമയം 27,23,88,783 പേര്‍ക്ക് ഇതുവരെ കൊവിഡ് പ്രതിരോധ വാക്സിന് നല്‍കിക്കഴിഞ്ഞു.
ജൂൺ 18 വരെ 38,92,07,637 സാമ്പിളുകൾ പരിശോധനയ്ക്ക് വിധേയമാക്കിയതായി ഐസിഎംആർ അറിയിച്ചു 19,02,009 സാമ്പിളുകളാണ് ഇന്നലെ മാത്രം പരിശോധിച്ചത്.