ദേശീയം
രാജ്യത്ത് പ്രതിദിന കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തിൽ തുടർച്ചയായ കുറവ്
രാജ്യത്ത് പ്രതിദിന കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തിൽ തുടർച്ചയായ കുറവ്. 24 മണിക്കൂറിനിടെ 13,788 പേർക്ക് മാത്രമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 145 മരണങ്ങളാണ് രാജ്യത്ത് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്.
രാജ്യത്ത് ആകെ 1,05,71,773 പേർക്കാണ് രോഗം ബാധിച്ചത്. ഇതുവരെ 1,02,11,342 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. 24 മണിക്കൂറിനിടെ 14,457 പേർ കൂടി രോഗമുക്തി നേടിയതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2,08,012 ആയി.
ആകെ 1,52,419 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. പ്രതിദിന രോഗബാധിതരുടെ എണ്ണത്തിന് സമാനമായി കൊറോണയെ തുടർന്ന് മരിക്കുന്നവരുടെ എണ്ണത്തിലും വലിയ കുറവാണ് രേഖപ്പെടുത്തുന്നത്.
കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രതിദിന രോഗബാധിതരുടെ എണ്ണം 20,000ത്തിൽ താഴെയും മരണസംഖ്യ 200ന് താഴെയായും കുറഞ്ഞിരിക്കുകയാണ്.