Connect with us

ദേശീയം

ഇന്റര്‍നെറ്റില്‍ പോണ്‍ തിരഞ്ഞാല്‍ ഉടന്‍ പൊലീസ് എത്തും

Published

on

watching porn e1613547734720

 

ആളുകളുടെ ഇന്റര്‍നെറ്റ് ഉപയോഗത്തെ നിരീക്ഷിക്കാന്‍ സ്വകാര്യ കമ്പനിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ് യോഗി സര്‍ക്കാര്‍. ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ വിവരങ്ങള്‍ വിശകലനം ചെയ്യാനാണ് ഇതെന്ന് സര്‍ക്കാര്‍ പറയുന്നു.

ആരുടെയെങ്കിലും സെര്‍ച്ചില്‍ പോണ്‍ ഉള്ളടക്കം കണ്ടാല്‍ ‘നിരീക്ഷണ ടീം’ യുപി വിമന്‍ പവര്‍ലൈന്‍ 1090ല്‍ വിവരം അറിയിക്കും. സെര്‍ച്ച് ചെയ്തയാള്‍ക്കും സന്ദേശം പോവും. വിമന്‍ പവര്‍ ലൈനില്‍ അറിയിക്കുന്നതോടെ പൊലീസിന് ഇയാളെ നിരീക്ഷിക്കാനാവും. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നയാളാണോ എന്നു പൊലീസ് പരിശോധിക്കും. ഇത്തരത്തില്‍ ട്രാക്ക് റെക്കോഡ് ഉള്ളയാളാണെങ്കില്‍ നീക്കങ്ങള്‍ നിരീക്ഷിക്കും.

നിരീക്ഷണ ടീമിന്റെ സന്ദേശം കിട്ടിയാല്‍ സെര്‍ച്ച് ചെയ്തയാളെ ബന്ധപ്പെട്ട് സ്ത്രീകള്‍ക്കെതിരായ കുറ്റങ്ങള്‍ തടയുന്നതിനു നടപടിയെടുക്കാനും പൊലീസിനാവുമെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ത്രീകള്‍ക്കെതിരെ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പൊലീസ് ഇത്തരമൊരു മുന്‍കരുതല്‍ എടുക്കുന്നതെന്ന് എഡിജിപി നീരാ റാവത്ത് പറഞ്ഞു.

പോണ്‍ സെര്‍ച്ച് ചെയ്തയാള്‍ക്ക് നിരീക്ഷണ ടീമില്‍നിന്ന് ബോധവത്കരണ സന്ദേശങ്ങള്‍ അയയ്ക്കാനും സംവിധാനമുണ്ട്. ആളുകള്‍ ഇന്റര്‍നെറ്റില്‍ പോണ്‍ ഉള്ളടക്കം തെരഞ്ഞാല്‍ ഉടന്‍ പൊലീസിനു വിവരം ലഭിക്കും! ഉത്തര്‍പ്രദേശിലാണ് സര്‍ക്കാര്‍ ഇത്തരമൊരു പരിപാടിക്കു തുടക്കം കുറിച്ചിരിക്കുന്നത്.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം10 hours ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം13 hours ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം15 hours ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം15 hours ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം15 hours ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം19 hours ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം19 hours ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം20 hours ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

കേരളം23 hours ago

നാലാം ദിനവും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി, കാത്തിരിക്കുന്നത് 9.45 ലക്ഷം പൊതുജനം

കേരളം23 hours ago

മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാരുടെ പ്രതിഷേധം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version