ക്രൈം
ഇടുക്കിയിൽ കഴിഞ്ഞ മാർച്ചിൽ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റില്‍
ഇടുക്കിയിൽ വിവാഹം കഴിഞ്ഞ് ഒരു വർഷമാകുന്നതിനു മുൻപേ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. യുവതിക്ക് ഭർത്താവിന്റെ വീട്ടിൽ ഗാർഹിക പീഡനം ഉണ്ടായി എന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. കട്ടപ്പന മാട്ടുക്കട്ട സ്വദേശി അമലാണ് (27) അറസ്റ്റിലായത്.
അമലിന്റെ ഭാര്യ ധന്യ (21) മാർച്ചിലാണ് വീട്ടിലെ ജനലിൽ തൂങ്ങി മരിച്ചത്. പീരുമേട് ഡിവൈഎസ്പിയാണ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ മാർച്ച് 28ന് രാവിലെ ആറു മണിയോടെ അമലിന്റെ ഭാര്യ ധന്യയെ (21) മുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ കാണുകയായിരുന്നു.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ധന്യയുടെ മരണത്തിൽ അന്നു തന്നെ ബന്ധുക്കളും അയൽവാസികളും സംശയം പ്രകടിപ്പിക്കുകയും ധന്യയുടെ അച്ഛൻ ജയപ്രകാശ് രേഖാ മൂലം പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.
തുടർന്ന് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ധന്യക്ക് മാനസിക , ശാരീരിക പീഢനം ഉണ്ടായിട്ടുണ്ടെന്നു കണ്ടെത്തി. തുടർന്ന് ഗാർഹിക പീഢന കുറ്റം ചുമത്തി ഭർത്താവ് അമലിനെ ബുധനാഴ്ച രാവിലെ അറസ്റ്റു ചെയ്തു പീരുമേട് കോടതിയിൽ ഹാജരാക്കി.
Also read: വിസ്മയയുടെ മരണത്തിൽ ശക്തമായ തെളിവുണ്ട്; കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് ഹര്‍ഷിത അത്തല്ലൂരി
ആത്മഹത്യ ഒന്നിനും പരിഹാരമല്ല, അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530
Also read: ആലപ്പുഴയില്‍ പത്തൊന്‍പതുകാരി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
Also read: തിരുവനന്തപുരത്ത് യുവതി തീകൊളുത്തി മരിച്ച നിലയില്‍; ഭർത്താവ് പിടിയിൽ