Connect with us

Kerala

ചക്രവാതച്ചുഴി, ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ആറു ജില്ലകളിൽ യെല്ലോ അലർട്ട്

Published

on

Screenshot 2023 09 09 174427

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. മധ്യപ്രദേശിന് മുകളിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് മഴ കനത്തത്. മധ്യ, തെക്കൻ കേരളത്തിലാണ് കൂടുതൽ മഴ സാധ്യതയുള്ളതെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.

ആറു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് മഞ്ഞ ജാ​ഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുള്ളത്. അടുത്ത ദിവസങ്ങളിലും സംസ്ഥാനത്ത് മഴ തുടരും. മലയോരമേഖലകളിൽ ജനങ്ങൾ അതീവ ജാ​ഗ്രത പുലർത്തണമെന്നും അധികൃതർ നിർദേശിച്ചു.

Read Also:  കൊലയ്ക്ക് പിന്നിൽ മുൻ വൈരാഗ്യം ; പത്താം ക്ലാസുകാരൻ വാഹനം ഇടിച്ച് മരിച്ച സംഭവത്തിൽ കൂടുതൽ ആരോപണവുമായി ബന്ധുക്കൾ

ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത അഞ്ചു ദിവസം മിതമായ/ ഇടത്തരം രീതിയിലുള്ള മഴ തുടരാൻ സാധ്യതയുണ്ട്. ചിലയിടങ്ങളിൽ ഇ‌ടിമിന്നലിനും 40 കിലോമീറ്റർ വരെ വേ​ഗത്തിൽ കാറ്റിനും സാധ്യതയുണ്ട്. സെപ്റ്റംബർ 11 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും മുന്നറിയിപ്പ് നൽകുന്നു.

കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ അതിനോട് ചേർന്ന കന്യാകുമാരി തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

Read Also:  നിയമസഭ സമ്മേളനം നാളെ മുതൽ; ചാണ്ടി ഉമ്മന്റെ സത്യപ്രതിഞ്ജ

 

Advertisement

ആരോഗ്യം

കേരളാ വാർത്തകൾ

Screenshot 2023 09 21 165623 Screenshot 2023 09 21 165623
Kerala2 mins ago

ക്ഷേത്രഭൂമിയിലെ കാടു വെട്ടിത്തെളിക്കുമ്പോൾ കണ്ടത് അഴുകിയ മൃതദേഹം

Loan App Scam WhatsApp Number Launched to File Complaints Loan App Scam WhatsApp Number Launched to File Complaints
Kerala31 mins ago

ലോൺ ആപ്പ് തട്ടിപ്പ്: പരാതി നൽകാൻ വാട്ട്‌സ്ആപ്പ് നമ്പർ നിലവിൽ വന്നു

Screenshot 2023 09 21 162407 Screenshot 2023 09 21 162407
Kerala43 mins ago

അരിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയിലിറങ്ങാൻ സാധ്യത; സഞ്ചാരം കേരളത്തിന്‍റെ എതിർ ദിശയിലേക്ക്

Screenshot 2023 09 21 155140 Screenshot 2023 09 21 155140
Kerala1 hour ago

ഓണം ബമ്പർ 25 കോടിയുടെ ഉടമ കോയമ്പത്തൂർ സ്വദേശി നടരാജൻ ഇപ്പോഴും കാണാമറയത്ത്

1009041 missing 1009041 missing
Kerala3 hours ago

വയനാട്ടില്‍ അമ്മയെയും അഞ്ച് മക്കളെയും കാണാതായി

Himachal Pradesh Himachal Pradesh cloudburst (90) Himachal Pradesh Himachal Pradesh cloudburst (90)
Kerala4 hours ago

തൃശൂരിൽ ഷോപ്പിംഗ് മാളിലെ സൗത്ത് ഇന്ത്യൻ ബാങ്ക് എടിഎമ്മിൽ തീപിടുത്തം

Himachal Pradesh Himachal Pradesh cloudburst (88) Himachal Pradesh Himachal Pradesh cloudburst (88)
Kerala5 hours ago

നിപ; 24 സാമ്പിളുകള്‍കൂടി നെഗറ്റീവ്; ഒന്‍പതുകാരന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടുവെന്ന് വീണാ ജോര്‍ജ്

Himachal Pradesh Himachal Pradesh cloudburst (87) Himachal Pradesh Himachal Pradesh cloudburst (87)
Kerala6 hours ago

കളിക്കുന്നതിനിടെ ഉരുട്ടിക്കളിച്ച ടയര്‍ ദേഹത്ത് തട്ടി; മലപ്പുറത്ത് പതിനൊന്നുകാരന് ക്രൂരമര്‍ദനം

gold neckles gold neckles
Kerala6 hours ago

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്

Untitled design 2023 09 21T094946.898 Untitled design 2023 09 21T094946.898
Kerala7 hours ago

താനൂർ കസ്റ്റഡി മരണത്തിൽ 4 പൊലീസ് ഉദ്യോഗസ്ഥർ പ്രതികൾ; സിബിഐ എഫ്ഐആർ സമർപ്പിച്ചു

ക്രൈം വാർത്തകൾ

പ്രവാസി വാർത്തകൾ