Connect with us

Kerala

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Published

on

സംസ്ഥാനത്ത് ഇന്നും തീവ്ര മഴ മുന്നറിയിപ്പ്. കൊല്ലം മുതൽ ഇടുക്കി വരെയുള്ള ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ഓറഞ്ച് അലർട്ട്, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. തീരദേശ മേഖലകളിൽ കൂടുതൽ മഴ കിട്ടിയേക്കും. മണിക്കൂറുകൾ നീണ്ട് നിൽക്കുന്ന മഴയ്ക്ക് സാധ്യത ഉള്ളതിനാൽ വെള്ളക്കെട്ടിനെയും മണ്ണിടിച്ചിലിനും കരുതണം. മലയോരമേഖലകളിൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത വേണം. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും കാലവർഷം ഇന്ന് എത്തുമെന്നാണ് വിലയിരുത്തൽ. പടിഞ്ഞാറൻ കാറ്റനുകൂലമാകുന്നതിനാൽ സംസ്ഥാനത്ത് നാളെ കൂടുതൽ മഴയ്ക്ക് സാധ്യത ഉണ്ട്. തിരുവനന്തപുരം മുതൽ ഇടുക്കി വരെ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും കരുതൽ നടപടികൾ സ്വീകരിക്കാൻ ജില്ലാ കലക്ടർമാർക്ക് ചീഫ് സെക്രട്ടറി നിർദേശം നൽകി. മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാനും നിർദേശം ഉണ്ട്. 24 മണിക്കൂറും പ്രത്യേക കണ്ട്രോൾ റൂം പ്രവർത്തിക്കും.

citizen-kerala-whatsapp-group-invite

Continue Reading