Connect with us

ദേശീയം

ഹാഥ്‌റസ് കേസ് ഞെട്ടിപ്പിക്കുന്നത്: സുപ്രീംകോടതി

Published

on

kodathi 1

ഹാഥ്‌റസ് കേസ് ഞെട്ടല്‍ ഉളവാക്കുന്നതും അനന്യസാധാരണമായ സംഭവവും ഭീകരവുമാണെന്ന് സുപ്രീംകോടതി. കേസില്‍ സുഗമമായ അന്വേഷണം ഉറപ്പാക്കുമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കേസിലെ സാക്ഷികള്‍ക്ക് സുരക്ഷ ഉറപ്പാക്കിയതിന്റെ വിശദാംശങ്ങള്‍ സത്യവാങ്മൂലത്തിലൂടെ അറിയിക്കാന്‍ കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേസിനെ സംബന്ധിച്ച് കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണത്തിന് ഉത്തരവിടണമെന്ന് യു.പി സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടു. ഹാഥ്‌റസ് കേസില്‍ സുപ്രീംകോടതിയുടെ ശക്തമായ ഇടപെടല്‍ ഉണ്ടാകുമെന്ന സന്ദേശമാണ് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് നല്‍കിയത്. കേസിലെ സാക്ഷികള്‍ക്ക് സുരക്ഷ ഉറപ്പിക്കിയിട്ടുണ്ടെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. എന്നാല്‍ ഇതിന്റെ വിശദമായ വിവരം കോടതിക്ക് സത്യവാങ്മൂലത്തിലൂടെ കൈമാറാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. ഇരയുടെ കുടുംബത്തിന് പ്രത്യേക അഭിഭാഷക സഹായം ആവശ്യമാണോ എന്നും അറിയിക്കണം. കുടുംബം ആവശ്യപ്പെട്ടാല്‍ സീനിയറും ജൂനിയറും ആയ പ്രഗത്ഭ അഭിഭാഷകരുടെ സേവനം ഉറപ്പാക്കും എന്നും സുപ്രീംകോടതി അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് തെറ്റായ പല അഭ്യൂഹങ്ങളും വ്യാഖ്യാനങ്ങളും പ്രചരിക്കുന്നതായി സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. അത് ഒഴിവാക്കുന്നതിനായി കോടതി മേല്‍നോട്ടത്തിലുള്ള സി.ബി.ഐ അന്വേഷണം എന്ന ആവശ്യം പിന്തുണയ്ക്കുന്നതായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഉന്നാവോ കേസിലെ പോലെ വിചാരണ ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് ഇന്ദിര ജയ്‌സിംഗ് കോടതിയില്‍ ആവശ്യപ്പെട്ടു. പ്രതികള്‍ക്കെതിരെ പട്ടികജാതി പട്ടികവര്‍ഗ്ഗ നിയമ പ്രകാരം കേസെടുക്കണമെന്നും ജയ്സിംഗ് വാദിച്ചു. ഹാഥ്‌റസിലെ പെണ്‍കുട്ടി ബലാത്സംഗത്തിന് വിധേയമായിട്ടില്ലെന്ന് വ്യക്തമാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. കലാപം ഒഴിവാക്കാന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ അറിയിച്ച ശേഷമാണ് രാത്രി മൃതദേഹം സംസ്‌കരിച്ചതെന്നും സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്. ഹാഥ്‌റാസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ അടുത്താഴ്ച പരിഗണിക്കാനായി സുപ്രീംകോടതി മാറ്റി….

 

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 hours ago

അടിമുടി മാറാനൊരുങ്ങി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍

കേരളം7 hours ago

മാതൃ-ശിശു സംരക്ഷണത്തിന് മിഡ് വൈഫുകളുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് ഉച്ചകോടി

കേരളം12 hours ago

കോഴിക്കോട് വെസ്റ്റ് നൈല്‍ പനി ജാഗ്രത; 10 പേർക്ക് രോഗം സ്ഥിരീകരിച്ചു

കേരളം14 hours ago

യുവ വനിതാഡോക്ടറുടെ 2 വൃക്കകളും തകരാറിൽ; ശസ്ത്രക്രിയ്ക്ക് സഹായം വേണം

കേരളം17 hours ago

ലൈംഗിക വിദ്യാഭ്യാസം ഇനി പാഠ്യപദ്ധതിയിൽ; ആദ്യം ഏഴ്,ഒമ്പത് ക്ലാസുകളിൽ

കേരളം17 hours ago

എസ്‌.എസ്‌.എൽ.സി പരീക്ഷ ഫല പ്രഖ്യാപനം നാളെ

കേരളം18 hours ago

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

കേരളം5 days ago

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

കേരളം5 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം7 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version