Connect with us

കേരളം

പ്രസവശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസ്; പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു

Published

on

Untitled design (26)

പ്രസവ ശസ്ത്രക്രിയക്കിടെ കോഴിക്കോട് സ്വദേശി ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. ഡോക്ടര്‍ സി കെ രമേശന്‍, നഴ്‌സുമാരായ എം രഹ്ന, കെ ജി മഞ്ജു എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. എസിപി കെ സുദര്‍ശന്റെ നേതൃത്വത്തില്‍ പ്രതികളുടെ മൊഴി രേഖപ്പെടുത്തി.

രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന മെഡിക്കല്‍ നെഗ്ലിജന്‍സ് വകുപ്പുകള്‍ ചുമത്തിയാണ് പ്രതികളുടെ അറസ്റ്റ് മെഡിക്കല്‍ കോളേജ് സിപിഒ രേഖപ്പെടുത്തിയത്. നേരത്തെ നാല് പ്രതികളോടും എസിപിക്ക് മുന്നില്‍ ഹാജരായി മൊഴി നല്‍കണമെന്ന് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് മൂന്ന് പ്രതികള്‍ എസിപി ഓഫീസില്‍ എത്തിയത്. രണ്ടാം പ്രതിയായിട്ടുള്ള ഡോ. ഷഹ്ന കോഴിക്കോട് വരാനുള്ള അസൗകര്യം ചൂണ്ടികാട്ടി കോട്ടയത്താണ് ഹാജരായത്.

Also Read:  കൊല്ലം-എറണാകുളം രാത്രി മെമു ശനിയാഴ്ച മുതൽ കോട്ടയം വഴി; പുതിയ സമയക്രമം ഇങ്ങനെ‌‌

കേസുമായി ബന്ധപ്പെട്ട കരട് കുറ്റപത്രവും നിയമോപദേശവും കേസിന്റെ ഫയലും ഉള്‍പ്പെടെ സര്‍ക്കാരിലേക്ക് സമര്‍പ്പിക്കും. അതിന് ശേഷം വിചാരണക്കുള്ള അനുമതി തേടും .മഞ്ചേരി മെഡിക്കല്‍ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ആണ് ഡോ. സി കെ രമേശന്‍. ഡോ. ഷഹന എം കോട്ടയം സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ്. ഡിഎംഒയും മെഡിക്കല്‍ കോളേജ് സൂപ്രണ്ടും ഉള്‍പ്പടെ മുമ്പ് പ്രതിപ്പട്ടികയിലുണ്ടായിരുന്നവരെ ഒഴിവാക്കിയാണ് പുതിയ പട്ടിക സമര്‍പ്പിച്ചത്.

ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവരെ പ്രതി ചേര്‍ത്തതെന്നാണ് വിവരം. കേസില്‍ നിയമനടപടിയുമായി മുന്നോട്ട് പോകാമെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചിരുന്നു.

Also Read:  ഇനി ഫോണ്‍ കോള്‍ വഴി യുപിഐ പണമിടപാട് നടത്താം; പുതിയ ഫീച്ചര്‍
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

idukki.jpeg idukki.jpeg
കേരളം9 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

ponmudi.jpg ponmudi.jpg
കേരളം1 day ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

20240518 170921.jpg 20240518 170921.jpg
കേരളം1 day ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

20240518 131357.jpg 20240518 131357.jpg
കേരളം1 day ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

internal committee.jpeg internal committee.jpeg
കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

20240518 082446.jpg 20240518 082446.jpg
കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

aravana.jpg aravana.jpg
കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

20240518 065912.jpg 20240518 065912.jpg
കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

20240518 064020.jpg 20240518 064020.jpg
കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

agri insurance.jpeg agri insurance.jpeg
കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ