Connect with us

ദേശീയം

സർക്കാർ ജീവനക്കാർ ഇനി ഈ വണ്ടി മാത്രം വാങ്ങുക :നിർദേശവുമായി കേന്ദ്ര മന്ത്രി

Published

on

n2566093068d266ab48713c62b9954a4b90716c043581d66da8190f39133fa888f750b7dec

രാജ്യത്ത് ഇലക്‌ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ ശക്തമാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിന്‍റെ ഭാഗമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നിരവധി പദ്ധതികളാണ് ആവിഷ്‍കരിച്ചുകൊണ്ടിരിക്കുന്നത്. ജനങ്ങള്‍ പരമ്ബരാഗത ഇന്ധനങ്ങളിലുള്ള വാഹനങ്ങള്‍ക്ക് പകരം ഇലക്‌ട്രിക് വാഹനങ്ങളിലേക്ക് മാറണമെന്നാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്‍കരി നിരന്തം ആഹ്വാനം ചെയ്യുന്നത്. ഇതിനുപിന്നാലെ ഇ-വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ പുതിയ നിര്‍ദ്ദേശവുമായി എത്തിയിരിക്കുകയാണ് മന്ത്രി എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ഇലക്‌ട്രിക് വാഹനം നിര്‍ബന്ധമാക്കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.

രാജ്യത്ത് ഇലക്‌ട്രിക് മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നതും ചാര്‍ജിങ്ങ് സംവിധാനം ഒരുക്കുന്നതിനും ജനങ്ങളെ ബോധവത്കരിക്കുന്നതിനായി നടത്തിയ ഗോ ഇലക്‌ട്രിക് ക്യാമ്ബയിന്റെ ഭാഗമായാണ് ഗഡ്‍കരി ഈ നിര്‍ദേശം മുന്നോട്ടുവച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സര്‍ക്കാര്‍ മന്ത്രാലയങ്ങളിലെയും വകുപ്പിലെയും എല്ലാ ഉദ്യോഗസ്ഥര്‍ക്കും ഇലക്‌ട്രിക് വാഹനങ്ങളുടെ ഉപയോഗം നിര്‍ബന്ധമാക്കണമെന്നാണ് നിതിന്‍ ഗഡ്‍കരി വ്യക്തമാക്കിയത്. ദില്ലിയില്‍ 10,000 ഇലക്‌ട്രിക് വാഹനങ്ങളുടെ ഉപയോഗം മാത്രം പ്രതിമാസം 30 കോടി ഡോളര്‍ ലാഭിക്കാന്‍ കഴിയുമെന്നും ഗഡ്കരി ഓര്‍മ്മിപ്പിച്ചു. ദില്ലിയില്‍ നിന്ന് ആഗ്രയിലേക്കും ദില്ലിയില്‍ നിന്ന് ജയ്പൂരിലേക്കും ഇന്ധന സെല്‍ ബസ് സര്‍വീസ് ആരംഭിക്കുന്നതിനെക്കുറിച്ചുള്ള അറിയിപ്പും ചടങ്ങില്‍ ഉണ്ടായി.
അന്തരീക്ഷ മലിനീകരണം ഉള്‍പ്പെടെ കുറയ്ക്കുന്നതിനായി മറ്റ് മേഖലകളിലും ഇലക്‌ട്രിക് പവര്‍ ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ചും അദ്ദേഹം അഭിപ്രായപ്പെട്ടു. അതുകൊണ്ട് തന്നെ തന്‍റെ ഓഫീസിലെ ജീവനക്കാര്‍ക്ക് ഇലക്‌ട്രിക് വാഹനങ്ങള്‍ നിര്‍ബന്ധമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് ഇലക്‌ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നത് നിര്‍ബന്ധമാക്കണമെന്നും മന്ത്രി വൈദ്യുതി മന്ത്രി ആര്‍ കെ സിംഗിനോട് ആവശ്യപ്പെട്ടു.

ഫോസില്‍ ഇന്ധനങ്ങള്‍ക്ക് ശക്തമായ ബദലാകാന്‍ സാധിക്കുന്നത് ഇലക്‌ട്രിക്കിന് മാത്രമാണ്. പരമ്ബരാഗത ഇന്ധനങ്ങളെക്കാള്‍ ചെലവും മലിനീകരണവും വൈദ്യതിക്ക് കുറവാണ്. ഊര്‍ജ മന്ത്രിയുടെ വകുപ്പിലും ഇലക്‌ട്രിക് വാഹനങ്ങള്‍ നിര്‍ബന്ധമാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശിക്കുമെന്നും മന്ത്രി നിതിന്‍ ഗഡ്‍കരി വ്യക്തമാക്കി.

ഇലക്‌ട്രിക് വാഹനങ്ങളുടെ ഉപയോഗത്തിന് പുറമെ, വീടുകളില്‍ പാചക വാതകം വാങ്ങുന്നതിന് പിന്തുണ നല്‍കുന്നതിനുപകരം ഇലക്‌ട്രിക് പാചക ഉപകരണങ്ങള്‍ വാങ്ങുന്നതിന് സര്‍ക്കാര്‍ സബ്‍സിഡി നല്‍കണമെന്നും ഗതാഗത മന്ത്രി നിര്‍ദ്ദേശിച്ചു. വൈദ്യുതി ഉപകരണങ്ങളില്‍ പാചകം ചെയ്യുന്നത് ശുദ്ധവും വാതകത്തിന്റെ ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുന്നതുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഈ മാസം ആദ്യം ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ദേശീയ തലസ്ഥാനത്ത് ഇലക്‌ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ‘സ്വിച്ച്‌ ദില്ലി’ കാമ്ബയിന്‍ ആരംഭിച്ചിരുന്നു. തുടര്‍ന്നുള്ള ആറ് ആഴ്ചയ്ക്കുള്ളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഇലക്‌ട്രിക് വാഹനങ്ങള്‍ മാത്രമേ സര്‍ക്കാര്‍ നിയമിക്കുകയുള്ളൂവെന്നും അദ്ദേഹം അറിയിച്ചിരുന്നു.

ഡെലിവറി ശൃംഖലകളും വന്‍കിട കമ്ബനികളും റസിഡന്റ് വെല്‍ഫെയര്‍ അസോസിയേഷനുകളും മാര്‍ക്കറ്റ് അസോസിയേഷനുകളും മാളുകളും സിനിമാ ഹാളുകളും ഇലക്‌ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനും അവരുടെ പരിസരത്ത് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനും കെജ്‌രിവാള്‍ ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ദില്ലി ഇവി പോളിസി ആരംഭിച്ചതിനുശേഷം 6,000 ത്തിലധികം ഇലക്‌ട്രിക് വാഹനങ്ങള്‍ വാങ്ങിയതായും അദ്ദേഹം അറിയിച്ചു. നഗരത്തിലുടനീളം 100 ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനുള്ള ടെന്‍ഡറുകളും ആം ആദ്മി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

two wheeler overload.jpeg two wheeler overload.jpeg
കേരളം3 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

metro rail tvm.jpg metro rail tvm.jpg
കേരളം5 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം5 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം5 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം5 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം5 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം5 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം7 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം7 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം7 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ