Connect with us

ദേശീയം

ഗാംഗുലിക്ക് ഹൃദയാഘാതം; റൈസ് ബ്രാൻ ഓയിൽ പരസ്യം പിൻവലിച്ച് അദാനി ഫോർച്യൂൺ

Published

on

fortune oil troll2
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ട്രോളുകളിലൊന്ന്

മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബി.സി.സി.ഐ പ്രസിഡന്‍റുമായ സൗരവ് ഗാംഗുലിക്ക് ഹൃദയാഘാതം ഉണ്ടായതിനെതുടർന്ന് സമൂഹമാധ്യമത്തിൽ വൻ വിമർശനവും പരിഹാസവും നേരിട്ട ഫോർച്യൂൺ റൈസ് ബ്രാൻ ഓയിലിന്‍റെ പരസ്യം പിൻവലിച്ചു.

ഇന്ത്യ മുഴുവന്‍ വില്‍ക്കപ്പെടുന്ന ഒരു പ്രമുഖ പാചക എണ്ണയുടെ പരസ്യത്തിലാണ് ഗാംഗുലി അഭിനയിച്ചത്. അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള ഉത്പന്നമാണിത്.

ഓയിൽ ഉപയോഗിച്ചാൽ ഹൃദയത്തെ ആരോഗ്യപരമായി നിലനിർത്താമെന്ന് പരസ്യത്തിൽ ഗാംഗുലി പറഞ്ഞിരുന്നു. ഇതിനിടെയാണ് ഗാംഗുലിക്ക് ഹൃദയാഘാതമുണ്ടായതും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതും. തുടർന്ന് സമൂഹ മാധ്യമങ്ങളിൽ പരസ്യം വ്യാപകമായി പരിഹസിക്കപ്പെട്ടിരുന്നു.

‘ഈ എണ്ണ ഉപയോഗിച്ചതിനുശേഷം ഹൃദയാഘാതം വന്ന ഗാംഗുലിയെ ആശുപപത്രിയില്‍ പ്രവേശിപ്പിച്ചു’, ‘എണ്ണ ഹെല്‍ത്തിയാണെന്ന് തെളിയിച്ചു. അതുകൊണ്ടാണ് ദാദ ആശുപത്രിയിലായത്’ തുടങ്ങി നിരവധി ട്രോളുകളാണ് സമൂഹമാധ്യമങ്ങളില്‍ പരന്നത്. ഇതോടെ കമ്പനി ഈ പരസ്യം തന്നെ വേണ്ട എന്ന് വെയ്ക്കുകയായിരുന്നു.

ഹൃദയാരോഗ്യത്തിന് മികച്ചത് എന്നതായിരുന്നു എണ്ണയുടെ പരസ്യവാചകം. ഒയിൽ വാങ്ങാൻ ജനങ്ങളെ ഉപദേശിക്കുന്ന ആളുടെ ഹൃദ‍യം പോലും ആരോഗ്യത്തോടെ നിലനിർത്താൻ കമ്പനിക്ക് കഴിഞ്ഞില്ലല്ലോ എന്നുള്ള ചോദ്യങ്ങളാണ് സമൂഹമാധ്യമത്തിൽ ഉയരുന്നത്. വിമർശനം ശക്തമായതോടെയാണ് ഓയിലിന്‍റെ പരസ്യം പിൻവലിക്കാൻ ഉടമകളായ അദാനി വിൽമർ തീരുമാനിച്ചത്.

Also read: കൊച്ചി – മംഗളൂരു ഗെയിൽ പ്രകൃതിവാതക പദ്ധതി പ്രധാനമന്ത്രി കമ്മീഷൻ ചെയ്തു

കൊൽക്കത്തയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച 48 കാരനായ ഗാംഗുലിയെ ശനിയാഴ്ച ആന്ജിയോപ്ലാസ്‌റ്റിക്ക് വിധേയമാക്കിയിരുന്നു. ആരോഗ്യനില വീണ്ടെടുത്ത അദ്ദേഹത്തെ ബുധനാഴ്ച ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ‘അദ്ദേഹം ഇപ്പോൾ ആരോഗ്യവാനാണ്. ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. പ്രയാസങ്ങളില്ല’ ഗാഗുലിയെ ചികിത്സിക്കുന്ന മെഡിക്കൽ ബോർഡിലെ അംഗമായ ഡോ. ബസു പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version