Connect with us

കേരളം

കൊച്ചി – മംഗളൂരു ഗെയിൽ പ്രകൃതിവാതക പദ്ധതി പ്രധാനമന്ത്രി കമ്മീഷൻ ചെയ്തു

Published

on

pipe pine1
ഓൺലൈൻ ചടങ്ങിൽ നിന്നുള്ള ദൃശ്യം

ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കൊച്ചി – മംഗളൂരു ഗെയിൽ പ്രകൃതിവാതക പദ്ധതി പ്രധാനമന്ത്രി കമ്മീഷൻ ചെയ്തു. കൊച്ചി മുതൽ മംഗളൂരു വരെ 450 കിലോമീറ്ററിലാണ് പ്രകൃതിവാതക വിതരണം. വ്യവസായശാലകൾക്ക് പുറമെ എറണാകുളം മുതൽ വടക്കോട്ടുള്ള ഏഴ് ജില്ലകളികളിൽ വാഹന – ഗാർഹിക വാതക വിതരണത്തിനുള്ള സാധ്യതക്ക് കൂടിയാണ് ഇതോടെ വഴിതുറക്കുന്നത്.

കേരള, കർണാടക ഗവർണർമാരുടേയും മുഖ്യമന്ത്രിമാരുടേയും സാന്നിധ്യത്തിലാണ് കേരളത്തിൽ ദീർഘകാലടിസ്ഥാനത്തിൽ വലിയ വിപ്ലവം സൃഷ്ടിക്കാനുള്ള പദ്ധതി പ്രധാനമന്ത്രി നാടിന് സമർപ്പിച്ചത്.  കേരളത്തിലെയും കർണാടകത്തിലെയും ജനങ്ങൾക്ക് ഇന്ന് സുപ്രധാന ദിനമാണെന്ന് ഗ്യാസ് പൈപ്പ് ലൈൻ പദ്ധതി രാഷ്ട്രത്തിന് സമർപ്പിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രണ്ടു സംസ്ഥാനങ്ങളുടെ വളർച്ചയ്ക്ക് ഗെയിൽ പദ്ധതി ഉപകാരപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഓൺലൈനായുള്ള ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പുറമെ മുഖ്യമന്ത്രി പിണറായി വിജയൻ, കർണാടക മുഖ്യമന്തി ബി എസ് യെദ്യൂരപ്പ, പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ എന്നിവരും പങ്കെടുത്തു. കൊച്ചി ഏലൂരിലെ ഗെയിൽ ഐ പി സ്റ്റേഷനാണ് ഉദ്ഘാടന വേദി.

കേരളത്തിന്റെ സ്വപ്ന പദ്ധതിയായ ഗെയിൽ വെല്ലുവിളികൾക്കിടയിലും  യാഥാര്‍ത്ഥ്യമാക്കാനായതിലെ സന്തോഷം മറച്ചുവയ്ക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. സംയുക്ത സംരംഭം വിജയം കണ്ടതിൽ വലിയ സന്തോഷം ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  പറഞ്ഞു. കൊച്ചി മംഗളൂരു പൈപ്പ് ലൈൻ പദ്ധതി നരേന്ദ്ര മോദി നാടിന് സമ൪പ്പിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

കേരളത്തിന്‍റെ പ്രത്യേക സാഹചര്യത്തിൽ ജനസാന്ദ്രത കൂടിയ സ്ഥലങ്ങളിൽ പദ്ധതിയുമായി ബന്ധപ്പെട്ട പൈപ്പിടൽ ദുഷ്കരമായിരുന്നു. പദ്ധതിയുമായി സഹകരിച്ച ജനങ്ങൾ അഭിനന്ദനം അര്‍ഹിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വലിയ ജനകീയപ്രതിഷേധങ്ങള്‍ക്കും, വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും ഒടുവിലാണ് സ്വപ്ന പദ്ധതി യാഥാർത്ഥ്യമാകുന്നത്. ജനവാസ മേഖലയിലൂടെയുള്ള പൈപ്പിടലിനെതിരെ പ്രതിഷേധം ശക്തമായതോടെ ഒരു ഘട്ടത്തിൽ പദ്ധതി തന്നെ മുടങ്ങുന്ന അവസ്ഥയിലെത്തിയിരുന്നു.

വൈപ്പിനിലെ എല്‍എന്‍ജി ടെര്‍മിനലിൽ നിന്ന് തുടങ്ങുന്ന വിതരണ ശൃംഖല എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകൾ പിന്നിട്ട് മംഗളൂരുവിലെത്തും. വ്യവസായങ്ങൾക്കും,വാഹനങ്ങൾക്കും ഗാർഹിക ആവശ്യങ്ങൾക്കും പ്രകൃതിവാതകം ഉറപ്പാക്കാം.

കൊച്ചിയിലെ ഫാക്ട് ( FACT ), ബിപിസിഎൽ (BPCL), മംഗളൂരു കെമിക്കൽസ് ആന്‍റ് ഫെർട്ടിലൈസേഴ്സ് എന്നീ കമ്പനികൾക്ക് ആദ്യഘട്ടത്തിൽ പ്രകൃതിവാതകം വിതരണം ചെയ്യും. എറണാകുളം മുതൽ കാസർകോട് വരെയുള്ള മുഴുവൻ ജില്ലകളിലും ടാപ് ഓഫ് സ്റ്റേഷൻ ഉൾപ്പടെ 28 കേന്ദ്രങ്ങളുണ്ട്. ഇവിടെ നിന്ന് കണക്ഷനെടുത്ത് വാഹനങ്ങൾക്കും, ഗാർഹിക ആവശ്യങ്ങൾക്കും പ്രകൃതിവാതകം വിതരണം ചെയ്യുന്ന കേന്ദ്രങ്ങളിലേക്കെത്തിക്കാം.

ഏറെ ശ്രമകരമായിരുന്ന പൈപ്പിടൽ പൂർത്തിയാക്കിയത് ഗെയിൽ ഇന്ത്യ ലിമിറ്റഡ് ആണ്. ജില്ലകളിൽ സിറ്റി ഗ്യാസ് പദ്ധതിയുടെ ചുമതല അദാനി ഗ്യാസ് ലിമിറ്റഡിനും. കൊച്ചിയിൽ നിന്ന് പാലക്കാട് കൂറ്റനാട് വരെയുള്ള 90കിലോമീറ്റർ 2019ൽ കമ്മീഷൻ ചെയ്തിരുന്നു. പ്രധാന ജംഗ്ഷനായ കൂറ്റനാട് നിന്നാണ് 354 കിലോമീറ്റർ ദൂരത്തുള്ള മംഗളൂരുവിലേക്കും, 525 കിലോമീറ്റർ ദൂരത്തുള്ള ബെംഗളൂരുവിലേക്കും പൈപ്പ് ലൈൻ തുടങ്ങുന്നത്.

പ്രകൃതിവാതകം (നാച്വറൽ ഗ്യാസ്): ഭൂമിക്കടിയിലെ വാതക നിക്ഷേപങ്ങളിൽ നിന്നു ലഭിക്കുന്ന ഹൈഡ്രോകാർബൺ സംയുക്‌തങ്ങളടങ്ങിയ വാതക മിശ്രിതം. മീഥേൻ വാതകമാണു പ്രധാന ഘടകം. കാർബണിന്റെ അളവു വളരെ കുറവായതിനാൽ പരിസ്‌ഥിതി സൗഹൃദ വാതകം. ചെറിയ അളവിൽ കാർബൺ ഡയോക്‌സൈഡ് ഉൾപ്പെടെയുള്ള ഘടകങ്ങളും മെർക്കുറി, പൊടി, വെള്ളം തുടങ്ങിയവയും പ്രകൃതി വാതകത്തിൽ ഉണ്ടാകും. ഇവ ഒഴിവാക്കി ശുദ്ധീകരിച്ച ശേഷമാണു പ്രകൃതി വാതകം ദ്രവരൂപത്തിലാക്കുന്നത്. വാതക രൂപത്തിൽ സംഭരിച്ചുവയ്‌ക്കുന്നതും ഒരിടത്തുനിന്നു മറ്റൊരിടത്തേക്കു നീക്കുന്നതിനും അസൗകര്യമുണ്ടാകുമെന്നതിനാലാണു ദ്രവരൂപത്തിലാക്കുന്നത് (എൽഎൻജി). മൈനസ് 162 ഡിഗ്രി സെൽഷ്യസിലേക്കാണു തണുപ്പിക്കുന്നത്.

എൽഎൻജി എവിടെനിന്ന്: എൽഎൻജി കയറ്റുമതിയിലെ മുൻനിരക്കാരായ ഖത്തർ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽനിന്നു ദീർഘകാല കരാർ പ്രകാരം ഇറക്കുമതി ചെയ്യുന്ന എൽഎൻജി കൊച്ചി പുതുവൈപ്പിലെ ടെർമിനലിലാണു സംഭരിക്കുന്നത്. ക്രയോജനിക് അറകളുള്ള പ്രത്യേക കപ്പലുകളിലാണ് (കാരിയേഴ്‌സ്) എൽഎൻജി കൊണ്ടുവരുന്നത്. അതിശീത (ക്രയോജനിക്) സംഭരണികളിലേക്കു മാറ്റിയാണു സൂക്ഷിക്കുക. ടെർമിനൽ ജെട്ടിയിലെത്തുന്ന കപ്പലുകളിൽ നിന്നു പൈപ്പുകളിലൂടെ എത്തുന്നതു രണ്ടു ടാങ്കുകളിലേക്കാണ്. ഓരോ ടാങ്കിന്റെയും സംഭരണശേഷി ഒന്നര ലക്ഷം കിലോ ലീറ്റർ. ഓരോ ടാങ്കിനും 85 മീറ്റർ ചുറ്റളവാണുള്ളത്. ഒരു ഫുട്‌ബോൾ ഗ്രൗണ്ടിന്റെ വലുപ്പമുണ്ട്, ഓരോ ടാങ്കിനും.

വിതരണം: പുതുവൈപ്പ് ടെർമിനലിൽ നിന്നാണു കൊച്ചി– മംഗളൂരു പൈപ്പ് ലൈൻ ആരംഭിക്കുന്നത്. ഈ പ്രധാന പൈപ്പിൽ നിന്നാണു ചെറു വിതരണക്കുഴലുകളിലൂടെ വ്യവസായശാലകളിലേക്കും ഗാർഹിക മേഖലകളിലേക്കും വാതകം വിതരണം ചെയ്യുന്നത്. ഇതിനായി പ്രധാന പൈപ്‌ലൈനിൽ പിഗ്ഗിങ്, സെക്ഷനലൈസിങ് വാൽവ് സ്റ്റേഷനുകളുണ്ടാകും. ഇവിടങ്ങളിൽ നിന്നാണു ചെറു കുഴലുകളിലേക്കു വാതകം കടത്തിവിടുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം23 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version