Connect with us

കേരളം

വൃദ്ധസദനത്തിൽ 14 ദിവസത്തിനിടെ അഞ്ച് മരണം; മാരക അണുബാധയെന്ന് സംശയം

old age home death

മൂവാറ്റുപുഴ നഗരസഭയുടെ വൃദ്ധസദനത്തില്‍ 14 ദിവസത്തിനിടെ അഞ്ച് സ്ത്രീകള്‍ അജ്ഞാത രോഗലക്ഷണങ്ങളോടെ മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ഒരേ മുറിയിലെ രണ്ടുപേര്‍ ഒരുമിച്ച് മരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. മരിച്ചവരുടെ വലതു കാല്‍ പൊട്ടിയൊഴുകി തൊലി അഴുകിപ്പോയി. ഇതോടെ അന്തേവാസികള്‍ക്ക് ഗുരുതരമായ അണുബാധയോ രോഗബാധയോ ഉണ്ടായിട്ടുണ്ടെന്ന നിഗമനത്തിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍.

പെരുമ്പാവൂര്‍ ഐരാപുരം മഠത്തില്‍ വീട്ടില്‍ കമലം (72), പിറവം മാമലശ്ശേരി ചിറതടത്തില്‍ ഏലിയാമ്മ സ്‌കറിയ (70) എന്നിവരാണ് ശനിയാഴ്ച മരിച്ചത്. ഇവരുടെ വലതു കാലുകള്‍ മരണശേഷം മിനിറ്റുകള്‍ക്കകം വീര്‍ത്ത് കറുത്ത് പൊട്ടി അഴുകി തൊലി ഉരിഞ്ഞുപോയി. കഴിഞ്ഞ വ്യാഴാഴ്ച മൂവാറ്റുപുഴ നെഹ്‌റുപാര്‍ക്ക് കൊച്ചങ്ങാടി പുത്തന്‍പുര വീട്ടില്‍ ആമിന പരീതിനും (86) കാലില്‍ മുറിവും നീര്‍വീക്കവും തൊലിക്ക് കേടുപാടും വന്നുവെന്ന് വൃദ്ധസദനം നടത്തുന്ന സ്നേഹം ചാരിറ്റബിള്‍ ട്രസ്റ്റ് പ്രതിനിധി ബിനീഷ് കുമാര്‍ പറഞ്ഞു.

ജൂലൈ 19-ന് പെരുമ്പാവുര്‍ മുടിക്കല്‍ ശാസ്താംപറമ്പില്‍ ലക്ഷ്മി കുട്ടപ്പന്‍ (78), 15ന് തിരുമാറാടി ഓലിപ്പുറം കുറുമ്പേല്‍ ഏലിയാമ്മ ജോര്‍ജ് (76) എന്നിവര്‍ മരിച്ചിരുന്നു. ഇവര്‍ക്കും കാലില്‍ മുറിവുകളും സമാനമായ ലക്ഷണങ്ങളും കാണിച്ചിരുന്നു.ശനിയാഴ്ച മരിച്ച രണ്ടുപേരും കെട്ടിടത്തിന്റെ ഏറ്റവും പിന്നിലെ മുറികളിലൊന്നിലാണ് കിടന്നിരുന്നത്.

മൃതദേഹങ്ങള്‍ പൊലീസ് പരിശോധനകള്‍ക്കു ശേഷം കളമശ്ശേരി ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. മരിച്ചവരുടെ കാലില്‍ നിന്നും മറ്റും സാംപിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വിശദമായ പരിശോധനയ്ക്കും ലാബ് ടെസ്റ്റുകള്‍ക്കും ശേഷം മാത്രമേ എന്താണ് കാരണമെന്ന് പറയാനാവുകയുള്ളൂ എന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. രോഗലക്ഷണങ്ങളുള്ള ആറു പേരെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. പരിമിതമായ സൗകര്യങ്ങളിലാണ് വൃദ്ധസദനം പ്രവര്‍ത്തിക്കുന്നത്.

Also Read:  'ഞങ്ങളുടെ ശ്രമം വിഫലമായി, മകളെ മാപ്പ്'; കുറിപ്പുമായി പൊലീസ്

മരണങ്ങള്‍ ഉണ്ടായതിന് പിന്നാലെ മൂവാറ്റുപുഴ വൃദ്ധസദനം താത്കാലികമായി അടയ്ക്കാന്‍ തീരുമാനമായി. അന്തേവാസികളെ തത്കാലം, അടുത്തുള്ള മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റും. മന്ദിരം അണുമുക്തമാക്കിയതിനു ശേഷം ഇവരെ തിരിച്ചുകൊണ്ടുവരും. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികളും തീര്‍ക്കാനാണ് ലക്ഷ്യമിടുന്നത്.

മൂവാറ്റുപുഴ നഗരസഭയുടെ വൃദ്ധസദനം നടത്തിപ്പ് പത്തനാപുരം ഗാന്ധിഭവന് കൈമാറാൻ നഗരസഭാ കൗൺസിൽ തീരുമാനമെടുത്തിട്ടുണ്ടെന്ന് ചെയർമാൻ പി.പി. എൽദോസ് അറിയിച്ചു. ഇതിനായി ചെയർമാന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം ഗാന്ധി ഭവൻ സന്ദർശിച്ച് ധാരണയാക്കിയിരുന്നു. ഉടമ്പടി ഒപ്പുവെച്ച് വൃദ്ധസദനം കൈമാറാനിരിക്കുകയാണ്. നഗരസഭ എട്ടുലക്ഷം രൂപ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾക്ക് വകയിരുത്തിയിട്ടുമുണ്ട്.

Also Read:  ‌എന്‍.എച്ച്.എം ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം അംഗീകരിച്ചു; ജൂണ്‍ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യം
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

metro rail tvm.jpg metro rail tvm.jpg
കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

arya.jpg arya.jpg
കേരളം4 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ