Connect with us

ആരോഗ്യം

ശരീരത്തിൻറെയും മനസിന്റെയും ആരോഗ്യം മെച്ചപ്പെടുത്താൻ അഞ്ച് കാര്യങ്ങൾ

Published

on

Healthy Habits
പ്രതീകാത്മക ചിത്രം

ശരീരത്തെ ഊർജ്ജസ്വലമായി നിലനിർത്തുകയും, സമീകൃതാഹാരം ശീലിക്കുകയുമാണ് നല്ല ആരോഗ്യം നിലനിർത്താൻ ദിവസവും ചെയ്യാൻ കഴിയുന്ന രണ്ട് കാര്യങ്ങൾ. എന്നാൽ അതോടൊപ്പം, മദ്യപാനം കുറയ്ക്കുന്നതും, പുകവലി ഒഴിവാക്കുന്നതും, സാമൂഹിക ബന്ധങ്ങൾ സജീവമാക്കുന്നതും പ്രധാനപ്പെട്ടതാണെന്ന് ഫിസിക്കൽ ആക്ടിവിറ്റി ആന്റ് ഹെൽത്ത് പ്രൊഫസർ ആനി ടിയെഡെമൻ പറയുന്നു.

1. ശാരീരിക വ്യായാമം:
സജീവമായ ജീവിത ശൈലി ശാരീരിക, മാനസിക, സാമൂഹിക ആരോഗ്യം വർദ്ധിപ്പിക്കും എന്നതിന് നിരവധി ശാസ്ത്രീയ തെളിവുകളാണ് ഉള്ളതെന്ന് പ്രൊഫസർ ടിയെഡെമൻ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, പ്രായമേറുമ്പോൾ രോഗങ്ങൾ വരുന്നത് പ്രതിരോധിക്കാനും ഇത് സഹായിക്കും. ഒരു വ്യക്തി ഇപ്പോൾ ചെയ്യുന്ന ശാരീരിക വ്യായാമങ്ങൾ ഭാവിയിൽ ശരീരത്തിന് ഗുണം ചെയ്യും.

ഒരു വ്യക്തി എത്രത്തോളം വ്യായാമം ചെയ്യണം എന്നതുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് പ്രൊഫസർ ടിയെഡെമൻ പറയുന്നു. വ്യക്തികളുടെ പ്രായവും ആരോഗ്യ സ്ഥിതിയും ഇക്കാര്യത്തിൽ പരിഗണിക്കേണ്ടതുണ്ട്. ഏത് പ്രായത്തിലുള്ളവർക്കും, എന്ത് വൈകല്യങ്ങളുള്ളവർക്കും വ്യായാമം നല്ലതാണ് എന്നതാണ് പ്രധാന സന്ദേശം. ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗ നിർദ്ദേശങ്ങളിൽ പറയുന്നപോലെ തന്നെ ചെയ്യാൻ സാധിച്ചില്ലെങ്കിലും വിഷമിക്കേണ്ട. നിലവിൽ ചെയ്യുന്നതിനേക്കാൾ അൽപ്പം കൂടുതലുള്ള ഏത് വ്യായാമങ്ങളും ശരീരത്തിന് കൂടുതല്‍ പ്രയോജനകരമാണ്. ഇത് ഗവേഷണങ്ങളിലൂടെ തെളിയിച്ചിട്ടുള്ളതാണ്.

ഏത് രീതിയിലുള്ള വ്യായാമം വേണം എന്നത് ആപേക്ഷികമാണ്. ഒഴിവുസമയങ്ങളിൽ നടക്കാൻ പോകുന്നതും, പറമ്പിലെ പണികളും, പൂന്തോട്ട പരിപാലനവും എന്തിനേറെ നിങ്ങളുടെ വീട്ടുജോലികൾ പോലും ആരോഗ്യത്തെ മെച്ചപ്പെടുത്തും.

2. സമീകൃതാഹാരം ശീലമാക്കുക:
ദീർഘകാല രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നതിനും അമിതവണ്ണം ഒഴിവാക്കുന്നതിനും സമീകൃതാഹാരം നിലനിർത്തേണ്ടത് പ്രധാനമാണെന്ന് പ്രൊഫസർ ടിയെഡെമൻ പറയുന്നു. നല്ല പോഷകാഹാരങ്ങൾ ശരീരത്തിന് ഊർജ്ജം നൽകുന്നതിനും എല്ലുകളെ ശക്തിപ്പെടുത്തുന്നതിനും ആവശ്യമാണ്.

സമീകൃതാഹാരം കഴിക്കുക, അമിതമായ അളവില്‍ സംസ്‌കരിച്ച ഭക്ഷണവും പഞ്ചസാരയും നല്ലതല്ല. എന്ത് കഴിക്കണം, എങ്ങനെ കഴിക്കണം എന്ന് മാത്രമല്ല, വിവിധ ഭക്ഷണ രീതികൾ, അളവുകൾ എന്നിവയെ പറ്റിയെല്ലമുള്ള വിദഗ്ദ നിർദ്ദേശങ്ങൾ അറിയാൻ താൽപ്പക്യമുണ്ടെങ്കിൽ ഓസ്‌ട്രേലിയ ഡയറ്ററി മാർഗ്ഗനിർദ്ദേശങ്ങൾ ഇവിടെ പരിശോധിക്കാം.

അഞ്ച് ഭക്ഷണ വിഭാഗങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന പോഷകാഹാരങ്ങളാണ് ഓസ്‌ട്രേലിയ ഡയറ്ററി പ്രോത്സാഹിപ്പിക്കുന്നത്. അതേസമയം പൂരിത കൊഴുപ്പ്, ഉപ്പ്, പഞ്ചസാര, മദ്യം എന്നിവ അടങ്ങിയ ഭക്ഷണത്തിന്റെ ഉപഭോഗം പരിമിതപ്പെടുത്താനും നിർദേശിക്കുന്നുണ്ട്.

3. മദ്യപാനം കുറക്കൂ, പുകവലി ഉപേക്ഷിക്കൂ
മദ്യപാനം നിരവധി രോഗങ്ങൾക്ക് കാരണമാകുന്ന ഒരു ജീവിത ശൈലിയാണെന്ന് പ്രൊഫസർ ടിയെഡെമൻ ചൂണ്ടിക്കാട്ടുന്നു. മദ്യ ഉപഭോഗം ആഗോളതലത്തിൽ പ്രതിവർഷം 30 ലക്ഷം മരണങ്ങൾക്കും ദശലക്ഷക്കണക്കിന് ആളുകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതിനും കാരണമാകുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ഓസ്‌ട്രേലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആന്റ് വെൽഫെയർ (AIHW) തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം മദ്യപാനം മൂലം 2020-ൽ 1,452 മരണങ്ങൾ ഓസ്ട്രേലിയയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും (73 ശതമാനം) പുരുഷന്മാരിലാണ്.

മദ്യപാനം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ കുറക്കുന്നതിനായി 2020-ൽ പുതുക്കിയ ഓസ്‌ട്രേലിയൻ ആൽക്കഹോൾ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ഇതോടൊപ്പം, മദ്യത്തിന്റെ അളവ് കുറയ്ക്കാന്‍ 12 പൊടിക്കൈകള്‍ എന്ന പേരിലെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ക്യാന്‍സര്‍ കൗണ്‍സിലും പുറത്തിറക്കിയിട്ടുണ്ട്. പുകവലിയെയും ആരോഗ്യ വിദഗ്ദർ വലിയൊരു വില്ലനായാണ് കണക്കാക്കുന്നത്. പുകവലി ഒരു വർഷം ഏകദേശം 20,500 ഓസ്‌ട്രേലിയക്കാരുടെ മരണത്തിനിടയാക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ആകെ റിപ്പോർട്ട് ചെയ്യപ്പെടുന്ന മരണങ്ങളുടെ 13 ശതമാനമാണിത്. 2018-ൽ ഓസ്‌ട്രേലിയയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മൊത്തം രോഗ കാരണങ്ങളുടെയും 8.6 ശതമാനം പുകവലിയാണെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. പുകവലി ആയുർദൈർഘ്യവും ജീവിത നിലവാരവും കുറയ്ക്കുന്നു എന്ന് മാത്രമല്ല പല രോഗങ്ങളുടെയും അപകടസാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

4. സാമൂഹിക ബന്ധങ്ങള്‍ ഉറപ്പാക്കുക:
സമൂഹത്തില്‍ പലരെയും ഗുരുതരമായി ബാധിക്കുന്ന ഒരു പ്രശ്‌നമാണ് ഏകാന്തത എന്ന് പ്രൊഫസര്‍ ടിയെഡെമന്‍ പറയുന്നു. ഏകാന്തത എന്നത് ഒരാള്‍ ഒറ്റയ്ക്കാകുമ്പോള്‍ മാത്രമല്ല, മറ്റുള്ളവര്‍ക്ക് ഒപ്പമിരിക്കുമ്പോഴും ഏകാന്തത നേരിടാം. ‘മറ്റുള്ളവരുമായോ, സമൂഹവുമായോ ഒരു അടുപ്പം തോന്നാത്ത സാഹചര്യമാണ് ഏകാന്തത’ എന്ന് പ്രൊഫസര്‍ ടിയെഡെമന്‍ ചൂണ്ടിക്കാട്ടി.

സമൂഹവുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ പല മാര്‍ഗ്ഗങ്ങളുണ്ട്. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായോ, വോളന്റീയറിംഗിലൂടെയോ എല്ലാം ഇത് ഉറപ്പാക്കാന്‍ കഴിയും. ടീമായുള്ള കായിക വിനോദങ്ങള്‍ മറ്റൊരു നല്ല മാര്‍ഗ്ഗമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. വാട്‌സാപ്പും, ഫേസ്‌ടൈമും പോലുള്ള വീഡിയോ ചാറ്റോ, House Ptary പോലുള്ള ആപ്പുകളോ ഉപയോഗിക്കാമെന്ന് ബിയോണ്ട് ബ്ലൂ നിര്‌ദ്ദേശിക്കുന്നു. ബുക്ക് ക്ലബ്, കുടുംബ വിരുന്നുകള്‍, ഡാന്‍സ് പാര്‍ട്ടികള്‍, സുഹൃത്തുക്കളുമായുള്ള ഒത്തുചേരല്‍ എന്നിവയെല്ലാം ബിയോണ്ട് ബ്ലൂ മുന്നോട്ടുവയ്ക്കുന്നുണ്ട്.

5. പരസ്പരം കൈത്താങ്ങാകുക:
ഓരോരുത്തരും സ്വന്തം മാനസികാരോഗ്യം പരിപാലിക്കുന്നതിനൊപ്പം ചുറ്റുമുള്ളവരെക്കൂടി പരിപാലിക്കേണ്ടതിന്റെ ആവശ്യകത ഏറ്റവുമധികം തെളിയിച്ച സമയമായിരുന്നു കൊവിഡ് ലോക്ക്ഡൗണുകള്‍. പ്രായമേറിയ രോഗികളുടെ കാര്യത്തില്‍ ലോക്ക്ഡൗണില്‍ താന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്താറുണ്ടായിരുന്നുവെന്ന് പ്രൊഫസര്‍ ടിയെഡെമന്‍ പറയുന്നു. സമൂഹത്തിലെ ഭൂരിഭാഗം പേരും ഇങ്ങനെ മറ്റുള്ളവരെ കൂടി ശ്രദ്ധിച്ച സമയമായിരുന്നു ലോക്ക്ഡൗണ്‍ കാലം.

എന്നാല്‍, എത്രത്തോളം മാനസിക സമ്മര്‍ദ്ദവും ആശങ്കകളുമുണ്ടെന്ന് ഒരാള്‍ സ്വയം മനസിലാക്കാന്‍ ശ്രമിക്കുന്നതും തുല്യപ്രാധാന്യം അര്‍ഹിക്കുന്നു എന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. ‘പലരും അത് തിരിച്ചറിയാറില്ല. അതിനാല്‍ സ്വന്തം മാനസിക സൗഖ്യം ഉറപ്പാക്കാന്‍ ആവശ്യമുള്ള കാര്യങ്ങള്‍ ചെയ്യുക എന്നത് ഏറെ പ്രധാനപ്പെട്ടതാണ്’ – പ്രൊഫസര്‍ ടിയെഡെമന്‍ പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

20240611 095618.jpg 20240611 095618.jpg
കേരളം17 hours ago

സംസ്ഥാനത്ത് മത്സ്യവില കുതിക്കുന്നു; വലഞ്ഞ് ഉപഭോക്താക്കൾ

siren.jpeg siren.jpeg
കേരളം18 hours ago

ആരും പേടിക്കരുത്! കേരളത്തിൽ ഇന്ന് പല സമയങ്ങളിൽ സൈറണുകൾ മുഴങ്ങും

20240610 144951.jpg 20240610 144951.jpg
കേരളം2 days ago

സംസ്ഥാനത്തെ ആദ്യ ഫുഡ് സ്ട്രീറ്റ് ഒക്ടോബറില്‍ കൊച്ചിയില്‍

20240610 134451.jpg 20240610 134451.jpg
കേരളം2 days ago

ബയോമെഡിക്കൽ മാലിന്യം ശേഖരിക്കാന്‍ ‘ആക്രി ആപ്പും’ തിരുവനന്തപുരം നഗരസഭയും

car fire.jpg car fire.jpg
കേരളം3 days ago

രോഗിയുമായി പോയ കാറിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Screenshot 20240609 101039 Opera.jpg Screenshot 20240609 101039 Opera.jpg
കേരളം3 days ago

KSRTC ബസിടിച്ച് തൃശ്ശൂരിലെ ശക്തൻ തമ്പുരാൻ പ്രതിമ തകർന്നു

loka kerala sabha 2024.jpeg loka kerala sabha 2024.jpeg
കേരളം3 days ago

നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത്

ksebbill.jpeg ksebbill.jpeg
കേരളം4 days ago

KSEB ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത; ജൂൺ-ജൂലായ് മാസങ്ങളിൽ കറണ്ട് ബിൽ കുറയും

Screenshot 20240608 092125 Opera.jpg Screenshot 20240608 092125 Opera.jpg
കേരളം4 days ago

വീടിന് തീപിടിച്ച് ഒരു കുടുബത്തിലെ നാല് പേർ വെന്തുമരിച്ചു

20240607 110436.jpg 20240607 110436.jpg
കേരളം5 days ago

ട്വന്റി ഫോർ റിപ്പോർട്ടർ റൂബിൻലാലിന് ജാമ്യം

വിനോദം

പ്രവാസി വാർത്തകൾ