ആരോഗ്യം
കൊവിഡിനെ തുടര്‍ന്ന് ചരിത്രത്തിലാദ്യമായി ഇന്റര്‍പോള്‍ ജനറല്‍ അസംബ്ലി മാറ്റിവെച്ചു
കൊവിഡിനെ തുടര്‍ന്ന് ചരിത്രത്തിലാദ്യമായി ഇന്റര്‍പോള്‍ ജനറല്‍ അസംബ്ലി മാറ്റിവെച്ചു. ഈ വര്‍ഷം ഡിസംബറില്‍ യു.എ.ഇയില്‍ നടക്കാനിരുന്ന 89-ാമത് ജനറല്‍ അസംബ്ലിയാണ് മാറ്റിവച്ചത്.
കൊവിഡിനെ തുടര്‍ന്ന് ഈ വര്‍ഷം എവിടെയും ജനറല്‍ അസംബ്ലി നടത്താന്‍ കഴിയില്ലെന്നാണ് ഇന്റര്‍പോള്‍ എക്സിക്യുട്ടീവ് കമ്മിറ്റിയുടെ വിലയിരുത്തല്‍. മാത്രമല്ല,
നിയമപരവും സാങ്കേതികവും ആയ കാരണങ്ങളാല്‍ വെര്‍ച്വല്‍ ജനറല്‍ അസംബ്ലി നടക്കാനുളള സാഹചര്യവും നിലവിലില്ലെന്ന് കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.
മഹാമാരിയുടെ പശ്ചാത്തലത്തിലും പരിഹാരം കണ്ടെത്തുന്നതിനായി യുഎഇ അധികൃതര്‍ പരമാവധി ശ്രമിച്ചിരുന്നു. നിര്‍ഭാഗ്യവശാന്‍ മുന്‍കൂട്ടി തീരുമാനിച്ചിരുന്ന ജനറല്‍ അസംബ്ലി ഈ വര്‍ഷം നടത്തുന്നത് പ്രായോഗികമല്ലെന്ന് ഇന്റര്‍പോള്‍ സെക്രട്ടറി ജനറല്‍ ജുര്‍ഗെന്‍ സ്റ്റോക്ക് പറഞ്ഞു.
അതേസമയം, അടുത്ത വര്‍ഷം അസംബ്ലി നടക്കുന്ന തീയതി പ്രഖ്യാപിച്ചിട്ടില്ല. മാത്രമല്ല, 2022ല്‍ അസംബ്ലി നടക്കേണ്ടത് ഇന്ത്യയിലായിരുന്നു. എന്നാല്‍, നിലവിലെ സ്ഥിതി എങ്ങനെ ഭാവിയെ ബാധിക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.