Connect with us

കേരളം

കിൻഫ്ര തീപിടുത്തം; അടിമുടി വീഴ്ചയെന്ന് ഫയർ ഫോഴ്സ് മേധാവി: കെട്ടിടത്തിന് അംഗീകാരമില്ല

Published

on

തുമ്പ കിൻഫ്ര പാർക്കിൽ തീപിടിത്തം ഉണ്ടായ മെഡിക്കൽ സർവീസ് കോർപറേഷന്റെ മരുന്ന് സംഭരണ കേന്ദ്രം പ്രവർത്തിച്ച കെട്ടിടത്തിന് അംഗീകാരം ഉണ്ടായിരുന്നില്ലെന്ന് ഫയർഫോഴ്സ് മേധാവി ബി സന്ധ്യ. സ്ഥലം സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. കെട്ടിടത്തിൽ തീയണക്കാനുള്ള സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്നും അവർ പറഞ്ഞു.

ബ്ലീച്ചിങ് പൗഡറിൽ വെള്ളം കലർന്നാൽ തീപിടുത്തം ഉണ്ടാകാം, ബ്ലീച്ചിങ് പൗഡറും ആൽക്കഹോളും കലർന്നാൽ തീപിടുത്തം ഉണ്ടാകുമെന്നും അവർ വ്യക്തമാക്കി. സാനിറ്റിറ്റസർ അടക്കമുള്ളവ കെട്ടിടത്തിൽ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ തീപിടിത്തത്തിന്റെ കാരണം എന്താണെന്ന് വിശദമായ പരിശോധനയിൽ മാത്രമേ വ്യക്തമാകൂ. തീപിടുത്തം ഉണ്ടായ കെട്ടിടത്തിൽ അടിമുടി വീഴ്ചയാണെന്നും അവർ പറഞ്ഞു.

അതേസമയം സംസ്ഥാനത്തെ എല്ലാ മരുന്ന് സംഭരണ ശാലകളിലും ഫയർ ഓഡിറ്റ് നടത്താൻ ബി സന്ധ്യ നിർദ്ദേശം നൽകി. അതിനിടെ തീ അണയ്ക്കുന്നതിനിടെ മരിച്ച ഫയർഫോഴ്സ് ജീവനക്കാരൻ രഞ്ജിത്തിന്റെ കണ്ണുകൾ ദാനം ചെയ്തു. ഫയർഫോഴ്സ് ആസ്ഥാനത്തും ചാക്കാ യൂണിറ്റിലും രഞ്ജിത്തിന്റെ മൃതദേഹം പൊതു ദർശനത്തിന് വെക്കും.

നേരത്തേ തീ പിടുത്തമുണ്ടായ കൊല്ലം ഉളിയക്കോവിലെ മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ ഗോഡൗൺ പ്രവർത്തിച്ചിരുന്നതും ഫയർഫോഴ്‌സിന്റെ എൻ.ഒ.സി ഇല്ലാതെയാണെന്ന് ഇന്ന് രാവിലെ പുറത്തുവന്നിരുന്നു. കെട്ടിടത്തിന് പുറത്ത് അലക്ഷ്യമായി ബ്ലീച്ചിങ് പൗഡർ സൂക്ഷിച്ചിരുന്നതാണ് തീപിടുത്തത്തിന് കാരണമെന്നാണ് ഫയർഫോഴ്സ് കണ്ടെത്തിയത്. സംഭവത്തിൽ കൊല്ലം ഈസ്റ്റ് പോലീസിന്റെ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ തീയെല്ലാം അണച്ചിട്ടുണ്ട്. ഏകദേശം ഒരുകോടി രൂപയുടെ കെമിക്കല്‍സ് ആണ് സൂക്ഷിച്ചിരുന്നത്. മറ്റു മരുന്നുകളില്‍ നിന്നും മാറ്റിയാണ് അതു വെച്ചിരുന്നത്. വിശദമായ പരിശോധനകളും ഫോറന്‍സിക് പരിശോധനകളും നടത്തി തീപിടിത്തത്തിന്റെ കാരണം കണ്ടുപിടിക്കുമെന്ന് ജീവന്‍ബാബു പറഞ്ഞു.

തിരുവനന്തപുരം ജില്ലയിലെ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ഗോഡൗണുകളില്‍ അടിയന്തര പരിശോധനകള്‍ നടത്തുമെന്ന് ജില്ലാകലക്ടര്‍ ജെറോമിക് ജോര്‍ജ് പറഞ്ഞു. അപകടത്തിന്റെ കാരണം കണ്ടെത്തും. കെട്ടിടത്തിലെ താപനില വളരെയധികം ഉയര്‍ന്നതാകാം ബീം തകര്‍ന്നു വീഴാന്‍ കാരണമെന്നാണ് സംശയിക്കുന്നത്. ബ്ലീച്ചിങ് പൗഡറിന്റെ സാംപിള്‍ കെമിക്കല്‍ ലബോറട്ടറിയില്‍ പരിശോധന നടത്തുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

കഴക്കൂട്ടം കിന്‍ഫ്ര പാര്‍ക്കിലെ തീ പൂര്‍ണ്ണമായും അണച്ചു. നാലുമണിക്കൂറോളമാണ് തീപിടിത്തമുണ്ടായത്. പുലർച്ചെ 1.30-ന് വലിയ ശബ്ദത്തോടെ ഗോഡൗണിൽ പൊട്ടിത്തെറി ഉണ്ടാകുകയായിരുന്നു. തീയണക്കാനുള്ള ശ്രമത്തിനിടെ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മരിച്ചു. ആറ്റിങ്ങൽ സ്വദേശി രഞ്ജിത് (32) ആണ് മരിച്ചത്.

അഗ്നിരക്ഷാ സേനാംഗം രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച സംഭവത്തിലും തീപിടിത്തത്തിലും രണ്ടുകേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുമെന്ന് കഴക്കൂട്ടം സിഐ അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് കിന്‍ഫ്രയും മന്ത്രി ശിവന്‍കുട്ടിയും അറിയിച്ചു. ബ്ലീച്ചിങ് പൗഡര്‍ സൂക്ഷിച്ചിരുന്ന കെട്ടിടത്തിനാണ് തീപിടിച്ചത് എന്നാണ് ഔദ്യോഗിക വിശദീകരണം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം8 hours ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം10 hours ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം12 hours ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

arya.jpg arya.jpg
കേരളം13 hours ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

gavi.jpeg gavi.jpeg
കേരളം1 day ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

Manjummal Boys.jpg Manjummal Boys.jpg
കേരളം4 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

kochi water metro.jpeg kochi water metro.jpeg
കേരളം5 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

farm1.jpg farm1.jpg
കേരളം5 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

WILD ELEPHANT.jpg WILD ELEPHANT.jpg
കേരളം7 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

KRISHNA KUMAR.jpg KRISHNA KUMAR.jpg
കേരളം7 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

വിനോദം

പ്രവാസി വാർത്തകൾ