Connect with us

ദേശീയം

നികുതി കാര്യങ്ങൾക്ക് ഇനി സമയപരിധി ദിവസങ്ങള്‍ മാത്രം

Published

on

tax time

2020-21 സാമ്ബത്തിക വര്‍ഷം അവസാനിക്കുവാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുളളത്. നികുതിയുമായി ബന്ധപ്പെട്ട് മാര്‍ച്ച്‌ 31ന് മുമ്ബ് നിര്‍ബന്ധമായും ചെയ്തു തീര്‍ക്കേണ്ട ചില കാര്യങ്ങളുമുണ്ട്. ഇതുവരെയും ചെയ്യാത്ത മിക്ക നികുതി ദായകരും നികുതിയിളവിന് യോജിച്ച നിക്ഷേപങ്ങള്‍ തേടുന്ന തിരക്കിലായിരിക്കും.

എന്നാല്‍ അവസാന തീയ്യതിക്ക് മുമ്ബായി ചെയ്തു തീര്‍ക്കുവാന്‍ ഈ ഒരൊറ്റക്കാര്യം മാത്രമല്ല ഉള്ളത്. നികുതിയുമായി ബന്ധപ്പെട്ട മറ്റു ചില കാര്യങ്ങള്‍ കൂടി ചെയ്തു പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതില്‍ അലംഭാവം കാണിച്ചാല്‍ പിഴയൊടുക്കേണ്ട നിലയില്‍ വരെ കാര്യങ്ങള്‍ എത്തിയെന്ന് വരാം.

ആദായ നിര്‍ണയത്തിന്റെയും അവസാന തീയ്യതിയാണ് മാര്‍ച്ച്‌ 31. അതുകൊണ്ടുതന്നെ 2019-20 സാമ്ബത്തിക വര്‍ഷത്തിലെ പുതുക്കിയ റിട്ടേണ്‍ ഫയല്‍ ചെയ്യുവാനുള്ള അവസാന തീയ്യതിയും ഇതു തന്നെയാണ്.നിശ്ചയിക്കപ്പെട്ട തീയ്യതിക്ക് ശേഷം ഫയല്‍ ചെയ്യപ്പെടുന്ന ആദായ നികുതി റിട്ടേണിനെയാണ് ബിലേറ്റഡ് റിട്ടേണ്‍ എന്ന് പറയുന്നത്.

ഇനി നിങ്ങള്‍ റിട്ടേണ്‍ ഫയല്‍ ചെയ്തു കഴിഞ്ഞതിന് ശേഷം അതില്‍ എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ വരുത്തുന്നതിനെയാണ് പുതുക്കിയ റിട്ടേണ്‍ ഫയലിംഗ് എന്ന് വിളിക്കുന്നത്. ഇവ രണ്ടിന്റെയും അവസാന തീയ്യതി മാര്‍ച്ച്‌ 31 ആണ്. ഈ അവസരം നഷ്ടപ്പെടുത്തിയാല്‍ 2019-20 സാമ്ബത്തിക വര്‍ഷത്തെ പുതുക്കിയ റിട്ടേണോ, ബിലേറ്റഡ് റിട്ടേണോ ഫയല്‍ ചെയ്യുവാന്‍ സാധിക്കില്ല. ലേറ്റ് ഫയലിംഗ് ഫീസായി 10,000 രൂപ കൂടി ചേര്‍ത്താണ് ബിലേറ്റഡ് ഐടിആര്‍ ഫയല്‍ ചെയ്യേണ്ടത്.

ഒരു വര്‍ഷത്തെ പ്രതീക്ഷിത നികുതി ബാധ്യത 10,000 രൂപയില്‍ കൂടുതലുള്ള ഒരു വ്യക്തി മുന്‍കൂര്‍ നികുതി അടയ്ക്കുവാന്‍ ബാധ്യസ്ഥനാണ്. 2020-21 സാമ്ബത്തിക വര്‍ഷത്തെ മുന്‍കൂര്‍ നികുതിയുടെ നാലാം ഗഡു അടയ്ക്കുന്നതിനുള്ള അവസാന തീയ്യതി മാര്‍ച്ച്‌ 31 ആണ്.

പാന്‍ നമ്ബര്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയ്യതിയും 2021 മാര്‍ച്ച്‌ 31 ആണ്. മാര്‍ച്ച്‌ 31ന് മുമ്ബ് പാന്‍ നമ്ബര്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പിന്നീട് പാന്‍ നമ്ബര്‍ പ്രവര്‍ത്തന യോഗ്യമല്ലാതാകും.

വിവാദ് സേ വിശ്വാസ് പദ്ധതിയ്ക്ക് കീഴില്‍ സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടതിന്റെ അവസാന തീയ്യതിയും 2021 മാര്‍ച്ച്‌ 31 വരെ നീട്ടിയിട്ടുണ്ട്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌ട് ടാക്‌സ് പുറത്തിറക്കിയ നോട്ടിഫിക്കേഷന്‍ പ്രകാരം പദ്ധതിയ്ക്ക് കീഴില്‍ അധിക പലിശകളൊന്നും നല്‍കാതെ നികുതി അടയ്‌ക്കേണ്ട തീയ്യതി 2021 ഏപ്രില്‍ 30 തന്നെയാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 hours ago

അടിമുടി മാറാനൊരുങ്ങി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍

കേരളം4 hours ago

മാതൃ-ശിശു സംരക്ഷണത്തിന് മിഡ് വൈഫുകളുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് ഉച്ചകോടി

കേരളം9 hours ago

കോഴിക്കോട് വെസ്റ്റ് നൈല്‍ പനി ജാഗ്രത; 10 പേർക്ക് രോഗം സ്ഥിരീകരിച്ചു

കേരളം11 hours ago

യുവ വനിതാഡോക്ടറുടെ 2 വൃക്കകളും തകരാറിൽ; ശസ്ത്രക്രിയ്ക്ക് സഹായം വേണം

കേരളം14 hours ago

ലൈംഗിക വിദ്യാഭ്യാസം ഇനി പാഠ്യപദ്ധതിയിൽ; ആദ്യം ഏഴ്,ഒമ്പത് ക്ലാസുകളിൽ

കേരളം14 hours ago

എസ്‌.എസ്‌.എൽ.സി പരീക്ഷ ഫല പ്രഖ്യാപനം നാളെ

കേരളം15 hours ago

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

കേരളം5 days ago

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

കേരളം5 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം6 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version