Connect with us

Kerala

തൊഴിലുറപ്പിന് സാധനം വാങ്ങിയതായി വ്യാജ രസീത്; പഞ്ചായത്ത് സെക്രട്ടറിക്ക് 10 വര്‍ഷം തടവും 95,000 രൂപ പിഴയും

Screenshot 2024 02 13 153933

സാധനങ്ങള്‍ വാങ്ങിയതായി വ്യാജ രേഖകളുണ്ടാക്കി പണം തട്ടിയ സംഭവത്തിൽ മുൻ പഞ്ചായത്ത് സെക്രട്ടറിക്ക് പത്ത് വര്‍ഷം തടവും 95,000 രൂപ പിഴയും ശിക്ഷ. കോട്ടയം ജില്ലയിലെ മുണ്ടക്കയം ഗ്രാമപഞ്ചായത്തിൽ സെക്രട്ടറിയായിരുന്ന ആര്‍ ശ്രീകുമാറിനെയാണ് കോട്ടയം വിജിലൻസ് കോടതി ശിക്ഷിച്ചത്. അഞ്ച് വകുപ്പുകളിൽ ഓരോന്നിലും രണ്ട് വര്‍ഷം വീതമാണ് തടവ് ശിക്ഷ അനുഭവിക്കേണ്ടത്.

2008ൽ നടന്ന തട്ടിപ്പ് സംബന്ധിച്ച് വിജിലൻസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോൾ വിചാരണ പൂര്‍ത്തിയാക്കി കോടതി വിധി പറഞ്ഞത്. 2008 ജൂൺ മുതല്‍ ഓഗസ്റ്റ് വരെയുള്ള സമയത്ത് ആകെ 72,822 രൂപ അപഹരിച്ച് സര്‍ക്കാറിന് നഷ്ടം വരുത്തിയതായി കുറ്റപത്രത്തിൽ പറയുന്നു. തൊഴിലുറപ്പ് പദ്ധതിക്കായി കാര്‍ഷിക ഉപകരണങ്ങള്‍ വാങ്ങിയതിലാണ് കൃത്രിമം നടന്നത്. പത്തനംതിട്ടയിലെ റീജിയണൽ ആഗ്രോ ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോ-ഓപ്പറേറ്റീവ് ഓഫ് കേരള ലിമിറ്റഡിൽ നിന്ന് (റെയ്ഡ്കോ) കാർഷിക ഉപകരണങ്ങള്‍ വാങ്ങിയതായി വ്യാജ രസീത് ഉപയോഗിച്ച് പണം തട്ടുകയായിരുന്നു എന്നാണ് വിജിലൻസ് രജിസ്റ്റര്‍ ചെയ്ത കേസിൽ പറയുന്നത്.

കോട്ടയം വിജിലൻസ് യൂണിറ്റ് രജിസ്റ്റർ ചെയ്ത്, അന്വേഷണം നടത്തി, കുറ്റപത്രം നൽകിയ കേസിലാണ് അഞ്ച് വകുപ്പുകളിലായി ഓരോ വകുപ്പിനും രണ്ട് വർഷം വീതം കഠിന തടവിനും, ആകെ 95,000 രൂപ പിഴ ഒടുക്കുന്നതിനും വിജിലൻസ് കോടതി ഇന്ന് ശിക്ഷ വിധിച്ചത്. കോട്ടയം വിജിലൻസ് ഡി.വൈ.എസ്.പിയായിരുന്ന പി. കൃഷ്ണ കുമാറാണ് അന്ന് കേസ് രജിസ്റ്റര്‍ ചെയ്തത്. വിജിലൻസ് ഇൻസ്പെക്ടർമാരായിരുന്ന അമ്മിണി കുട്ടൻ, കെ.എ. രമേശൻ, ആർ. മധു, സജു വർഗ്ഗീസ് എന്നിവർ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി. കോട്ടയം വിജിലൻസ് ഡി.വൈ.എസ്.പി എസ്. സുരേഷ് കുമാറാണ് കുറ്റപത്രം സമർപ്പിച്ചത്.

Read Also:  ഗാന്ധിവധത്തിൽ ആർഎസ്എസിന് പങ്കുണ്ടെന്ന പരാമർശം; കോടതിയിൽ നേരിട്ടെത്തി വി.എസ്. സുനിൽകുമാർ, ജാമ്യം

വിചാരണയ്ക്കൊടുവിൽ ശ്രീകുമാർകുറ്റക്കാരനാണെന്ന് കോട്ടയം വിജിലൻസ് കോടതി കണ്ടെത്തി. വിവിധ വകുപ്പുകളിൽ 10 വർഷം ശിക്ഷ വിധിച്ചെങ്കിലും ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നും വിധിന്യായത്തിൽ പറയുന്നുണ്ട്. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ രാജ് മോഹൻ ആർ പിള്ളയാണ് ഹാജരായത്

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!

Advertisement
Advertisement

ആരോഗ്യം

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

Screenshot 2024 03 04 192354 Screenshot 2024 03 04 192354
Kerala8 hours ago

തൂശൂരിലേത് യുദ്ധമല്ല, പോരാട്ടമെന്ന് സുരേഷ് ഗോപി

Deputy Electrical Inspector Vigilance caught while accepting bribe Deputy Electrical Inspector Vigilance caught while accepting bribe
Kerala8 hours ago

കൈക്കൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ

Screenshot 2024 03 04 180917 Screenshot 2024 03 04 180917
Kerala9 hours ago

”വീട്ടിലേക്ക് പോയ സിദ്ധാർത്ഥനെ തിരിച്ചുവിളിച്ചത് ഗൂഢാലോചനയുടെ ഭാഗമായി…”

Screenshot 2024 03 04 173805 Screenshot 2024 03 04 173805
Kerala9 hours ago

സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ നാളെ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

Screenshot 2024 03 04 161935 Screenshot 2024 03 04 161935
Kerala11 hours ago

നാലാം ക്ലാസ്സുകാരി അമേയയുടെ കത്തിന് മറുപടി; രണ്ട് കോടിയുടെ ഹൈടെക് കെട്ടിടത്തിന് തറക്കല്ലിട്ടു

unv unv
Kerala11 hours ago

‘ഇൻതിഫാദ എന്ന പേര് ഉപയോഗിക്കരുത്’; ഉത്തരവിറക്കി കേരള വിസി

KSU education bandh tomorrow in state KSU education bandh tomorrow in state
Kerala12 hours ago

സംസ്ഥാനത്ത് നാളെ KSU വിദ്യാഭ്യാസ ബന്ദ്

Screenshot 2024 03 04 151143 Screenshot 2024 03 04 151143
Kerala12 hours ago

കാട്ടാനയുടെ ആക്രമണം; മരിച്ച വയോധികയുടെ കുടുംബത്തിന് 5 ലക്ഷം ഇന്ന് തന്നെ നല്‍കുമെന്ന് മന്ത്രി

Screenshot 2024 03 04 145848 Screenshot 2024 03 04 145848
Kerala12 hours ago

കോഴിക്കോട് കൂരാച്ചുണ്ടിൽ കാട്ടുപോത്തുണ്ട്; ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചു

750px × 375px 2024 03 04T144516.591 750px × 375px 2024 03 04T144516.591
Kerala12 hours ago

സംസ്ഥാനത്ത് 19.80 ലക്ഷം കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കി

വിനോദം

പ്രവാസി വാർത്തകൾ