കേരളം
ഗാന്ധിവധത്തിൽ ആർഎസ്എസിന് പങ്കുണ്ടെന്ന പരാമർശം; കോടതിയിൽ നേരിട്ടെത്തി വി.എസ്. സുനിൽകുമാർ, ജാമ്യം
ഗാന്ധിവധത്തിൽ ആർഎസ്എസിന് പങ്കുണ്ടെന്ന പരാമർശത്തിൽ സിപിഐ നേതാവ് വിഎസ് സുനിൽകുമാറിന് ജാമ്യം. കണ്ണൂർ ജില്ലാ കോടതിയിൽ സുനിൽകുമാർ നേരിട്ടെത്തിയായിരുന്നു ജാമ്യമെടുത്തത്. മുൻ കൃഷിമന്ത്രി കൂടിയാണ് വി.എസ് സുനിൽകുമാർ. 2021 ജനുവരി 29 നാണ് വിഎസ് സുനിൽകുമാർ കേസിന്നാസ്പദമായ പരാമർശം നടത്തിയത്.
നാഥുറാം വിനായക് ഗോഡ്സെയെ ‘ആർഎസ്എസ് കാപാലികൻ’ എന്ന് വിശേഷിപ്പിച്ച് സുനിൽകുമാർ ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഈ പരാമർശത്തിനെതിരെ ആർഎസ്എസ് കേരള പ്രാന്തസംഘചാലക് കെ കെ ബൽറാം നൽകിയ പരാതിയിലായിരുന്നു കേസ്. കേസിനടിസ്ഥാനത്തിൽ സുനിൽകുമാർ കോടതിയിൽ ഹാജരാവുകയായിരുന്നു.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement