കേരളം
നിയമസഭാ തെരഞ്ഞെടുപ്പില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ സ്ഥാനാര്‍ത്ഥികളായാല്‍ വിശദീകരണം നല്‍കണം
ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായാല്‍ വിശദീകരണം നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. സര്‍വകക്ഷി യോഗത്തില്‍ നേതാക്കളെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയാണ് ഇക്കാര്യം അറിയിച്ചത്.
വോട്ടെടുപ്പ് കഴിഞ്ഞ് 30 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് അറിയിച്ചിരിക്കുന്നത്.
വിശദീകരണം നല്‍കേണ്ടത് രാഷ്ട്രിയ പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ വീഴ്ച വരുത്തിയാല്‍ സുപ്രീം കോടതിയെ അറിയിക്കുമെന്നുമാണ് പുതിയ തീരുമാനം. സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കേസുകളായാലും വിശദീകരണം നല്‍കണം.