Connect with us

ദേശീയം

വിവോയുടെ 465 കോടി കണ്ടുകെട്ടി ഇഡി; രണ്ട് കിലോ സ്വർണ ബിസ്‌കറ്റും പിടികൂടി

Published

on

money

ചൈനീസ് സ്മാർട്ട് ഫോൺ കമ്പനിയായ വിവോയുടെ 465 കോടി കണ്ടുകെട്ടി ഇഡി. 119 ബാങ്ക് അക്കൗണ്ടുകളിലായി നിക്ഷേപിച്ച പണമാണ് കണ്ടുകെട്ടിയത്. വിവോയ്‌ക്കും അനുബന്ധ കമ്പനികൾക്കുമെതിരെയാണ് എൻഫോഴ്‌സ്‌മെന്റിന്റെ നടപടി.

രണ്ട് കിലോ സ്വർണ ബിസ്‌കറ്റും 73 ലക്ഷം രൂപയും കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നു. നികുതിവെട്ടിക്കാൻ 62,476 കോടി രൂപ ചൈനയിലേക്ക് മാറ്റിയെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്. കമ്പനിയുണ്ടാക്കിയ പകുതിയിലധികം വരുമാനവും ഇത്തരത്തിൽ ചൈനയിലേക്ക് അയച്ചതായാണ് കണ്ടെത്തൽ.

വരുമാനം കുറച്ചുകാണിച്ച് നികുതി വെട്ടിപ്പ് നടത്തുന്നുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇഡി റെയ്ഡ് നടത്തിയതോടെയാണ് വിവരങ്ങൾ കണ്ടെത്തിയത്. വിവോയുടെ 44 കേന്ദ്രങ്ങളിലും 23 അനുബന്ധ കമ്പനികളിലും ഇഡി റെയ്ഡ് നടത്തി. ജൂലൈ 5-നായിരുന്നു റെയ്ഡ് ആരംഭിച്ചത്.

ഇതിനിടെ വിവോയുടെ കമ്പനികളിൽ നടത്തുന്ന റെയ്ഡുകൾ കമ്പനവയുടെ നല്ലപേരിന് കളങ്കമുണ്ടാക്കുന്നുവെന്ന വാദവുമായി ചൈനീസ് എംബസി വക്താവ് രംഗത്തെത്തിയിരുന്നു. കമ്പനികളുടെ ദൈനംദിന ഇടപാടുകളെ തടസപ്പെടുത്തുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതിന് പിന്നാലെയാണ് നികുതിവെട്ടിപ്പ് കണ്ടെത്തിയതോടെ കമ്പനിയുടെ കോടിക്കണക്കിന് രൂപ ഇഡി കണ്ടുകെട്ടിയത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം8 hours ago

അടിമുടി മാറാനൊരുങ്ങി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍

കേരളം8 hours ago

മാതൃ-ശിശു സംരക്ഷണത്തിന് മിഡ് വൈഫുകളുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് ഉച്ചകോടി

കേരളം14 hours ago

കോഴിക്കോട് വെസ്റ്റ് നൈല്‍ പനി ജാഗ്രത; 10 പേർക്ക് രോഗം സ്ഥിരീകരിച്ചു

കേരളം15 hours ago

യുവ വനിതാഡോക്ടറുടെ 2 വൃക്കകളും തകരാറിൽ; ശസ്ത്രക്രിയ്ക്ക് സഹായം വേണം

കേരളം18 hours ago

ലൈംഗിക വിദ്യാഭ്യാസം ഇനി പാഠ്യപദ്ധതിയിൽ; ആദ്യം ഏഴ്,ഒമ്പത് ക്ലാസുകളിൽ

കേരളം19 hours ago

എസ്‌.എസ്‌.എൽ.സി പരീക്ഷ ഫല പ്രഖ്യാപനം നാളെ

കേരളം19 hours ago

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

കേരളം5 days ago

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

കേരളം5 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം7 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version