ദേശീയം
എന്താണ് ഇ-റുപ്പി ..? പുതിയ ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോമിന്റെ ഗുണങ്ങൾ അറിയാം
ഇ-റുപ്പി എന്ന ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോം ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കുകയാണ്. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രാലയം, നാഷണൽ ഹെൽത്ത് അതോറിറ്റി എന്നിവയുടെ സഹകരണത്തോടെ നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് ഇ-റുപ്പി വികസിപ്പിച്ചത്.ക്യുആർ കോഡ് അല്ലെങ്കിൽ എസ്എംഎസ് സ്ട്രിങ് അധിഷ്ഠിത ഇ-വൗച്ചറാണ് ഇ-റുപ്പി.
ഇതിന്റെ പ്രയോജനങ്ങൾ എന്തൊക്കെയെന്ന് നോക്കാം
* പൂർണമായും പണരഹിതവും സമ്പർക്കരഹിതവുമായ ഡിജിറ്റൽ പേയ്മെന്റാണ് ഇ-റുപ്പി
* വിവിധ ക്ഷേമ സേവനങ്ങൾ ഇടനിലക്കാരന്റെ പങ്കാളിത്തമില്ലാതെ നേരിട്ട് ഗുണഭോക്താവിന് ലഭിക്കുന്നു.
* ക്യുആർ കോഡ് അല്ലെങ്കിൽ എസ്എംഎസ് സ്ട്രിംഗ് അധിഷ്ഠിത ഇ-വൗച്ചർ ആയ ഇ-റൂപ്പി ഗുണഭോക്താക്കളുടെ മൊബൈലിലേക്ക് നേരിട്ടെത്തും
* ഒറ്റത്തവണ പേയ്മെന്റ് സംവിധാനത്തിന്റെ ഉപയോക്താക്കൾക്ക് കാർഡ്, ഡിജിറ്റൽ പേയ്മെന്റ് ആപ്പ് അല്ലെങ്കിൽ ഇന്റർനെറ്റ് ബാങ്കിംഗ് ആക്സസ് ഇല്ലാതെ സേവന ദാതാവിൽ നിന്ന് വൗച്ചർ റെഡീം ചെയ്യാൻ കഴിയും.
* ഇടപാട് പൂർത്തിയായതിനുശേഷം മാത്രമേ സേവന ദാതാവിന് പണമടയ്ക്കാൻ കഴിയൂ എന്നും ഇ-റൂപ്പി ഉറപ്പാക്കുന്നു.
* മാതൃ-ശിശു ക്ഷേമ പദ്ധതികൾ, ക്ഷയരോഗ നിർമാർജന പരിപാടികൾ, ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന, വളം സബ്സിഡി തുടങ്ങിയവയ്ക്കും ഇ-റുപ്പി ഉപയോഗിക്കാം.
* ഇ-റുപ്പി ഡിജിറ്റൽ വൗച്ചറുകൾ സ്വകാര്യമേഖലയിലെ ജീവനക്കാരുടെ ക്ഷേമത്തിനും കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സിഎസ്ആർ) പരിപാടികൾക്കും ഉപയോഗിക്കാം.