Connect with us

രാജ്യാന്തരം

കൊവിഡ് പ്രതിസന്ധി കാരണം മടങ്ങിയെത്താന്‍ സാധിക്കാത്ത പ്രവാസികളുടെ വീസാ കാലാവധി ദീര്‍ഘിപ്പിച്ചു

കൊവിഡ് പ്രതിസന്ധി കാരണം ദുബൈയിലേക്ക് മടങ്ങിയെത്താന്‍ സാധിക്കാത്ത പ്രവാസികളുടെ വീസാ കാലാവധി ദീര്‍ഘിപ്പിച്ചു. ദുബൈ ആസ്ഥാനമായുള്ള വിമാനക്കമ്പനിയായ ഫ്ലൈ ദുബൈയാണ് ഇക്കാര്യം തങ്ങളുടെ വെബ്‍സൈറ്റിലൂടെ അറിയിച്ചിരിക്കുന്നത്.

ഇന്ത്യ, പാകിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക, നൈജീരിയ, ഉഗാണ്ട എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് വീസാ കാലാവധി ദീര്‍ഘിപ്പിച്ചതിന്റെ ആനുകൂല്യം ലഭിക്കുമെന്നാണ് ഫ്ലൈ ദുബൈയുടെ അറിയിപ്പ്. 2021 ഏപ്രില്‍ 20നും നവംബര്‍ ഒന്‍പതിനും ഇടയിലുള്ള ദിവസങ്ങളില്‍ വീസാ കാലാവധി അവസാനിക്കുന്നവര്‍ക്ക് നവംബര്‍ 10 വരെയാണ് കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കുക.

നേരത്തെ നിലനിന്നിരുന്ന വിമാന യാത്രാ വിലക്ക് കാരണം ആയിരക്കണക്കിന് പ്രവാസികളാണ് ഇപ്പോഴും തിരിച്ചെത്താനാവാതെ സ്വന്തം നാടുകളില്‍ കുടുങ്ങിക്കിടക്കുന്നത്.

ദുബൈയില്‍ ഇഷ്യു ചെയ്ത വിസയുള്ളവര്‍ 2020 ഒക്ടോബര്‍ 20ന് മുമ്പ് യുഎഇയില്‍ നിന്ന് പുറത്തുപോവുകയും ആറ് മാസത്തിലധികം യുഎഇയിക്ക് പുറത്ത് താമസിക്കുകയും ചെയ്തവരുടെ വീസാ കാലാവധി ദീര്‍ഘിപ്പിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. ദുബൈയില്‍ ഇഷ്യൂ ചെയ് ത വിസയുള്ളവര്‍ക്ക് https://amer.gdrfad.gov.ae/visa-inquiry എന്ന ലിങ്ക് വഴി വിസയുടെ സാധുത പരിശോധിക്കാം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം15 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version