Connect with us

ദേശീയം

വാക്‌സിന്‍ വിതരണത്തിന് ഡ്രോണുകളും; കൊവിഡ് പ്രതിരോധം ശക്തമാക്കാനൊരുങ്ങി രാജ്യം

COVID VACCINE

രാജ്യത്തെ ഗതാഗത സൗകര്യം കുറഞ്ഞ വിദൂര സ്ഥലങ്ങളില്‍ കൊവിഡ് വാക്‌സിന്‍ വിതരണത്തിനായി ഇനി ഡ്രോണുകള്‍ ഉപയോഗപെടുത്തിയേക്കും. വിദൂര സ്ഥലങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ച് മരുന്നും വാക്‌സിനും എത്തിക്കുന്നതിനായി ഐസിഎംആറിന് വേണ്ടി എച്ച്.എല്‍.എല്‍ ഇന്‍ഫ്രാ ടെക് സര്‍വീസ് താല്‍പര്യപത്രം ക്ഷണിച്ചു. ഡ്രോണ്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി ഉള്ള സ്ഥലങ്ങളില്‍ അവയെ വാക്‌സിന്‍ വിതരണത്തിന് ഉപയോഗിക്കുകയാണ് നിലവിലെ ലക്ഷ്യം.

താല്‍പര്യമുള്ള കമ്പനികള്‍ക്ക് അപേക്ഷിക്കാനുള്ള മാതൃകയും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. സേവനത്തിനായി ഉപയോഗിക്കുന്ന ഡ്രോണുകള്‍ക്ക് ഉണ്ടാവേണ്ട പ്രത്യേകതകളും മാർഗനിർദേശങ്ങളും കമ്പനി വിശദീകരിച്ചിട്ടുണ്ട്. ഇതുപ്രകാരം കുറഞ്ഞത് 100 മീറ്റര്‍ ഉയരത്തില്‍ 35 കി.മീ ആകാശമാര്‍ഗം സഞ്ചരിക്കാൻ കഴിയുന്ന ഡ്രോണുകളാണ് തിരഞ്ഞെടുക്കുക.

നാല് കിലോഗ്രാം ഭാരം താങ്ങാനുള്ള ശേഷിയുമുണ്ടാവണം. പാരച്യൂട്ട് അടിസ്ഥാനമാക്കിയുള്ള സേവനം തിരഞ്ഞെടുക്കില്ലെന്നും എച്ച്.എല്‍.എല്‍ വ്യക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന സേവനദാതാക്കളെ തുടര്‍ച്ചയായ 90 ദിവസം സേവനത്തിനായി തിരഞ്ഞെടുക്കും. വാക്‌സിന്‍ വിതരണ ആവശ്യവും ഡ്രോണ്‍ ഓപ്പറേറ്റര്‍മാരുടെ പ്രകടനവും നോക്കിയാവും പിന്നീട് സേവനത്തിനായി നിലനിര്‍ത്തണോ വേണ്ടയോ എന്ന് തീരുമാനിക്കുക.

ഡ്രോണ്‍ ഉപയോഗിച്ച് വാക്‌സിന്‍ വിതരണം നടത്താനുള്ള സാധ്യത പഠിക്കാന്‍ കേന്ദ്രവ്യോമയാന മന്ത്രാലയവും ഡിജിസിഎയും ഐസിഎംആറിന് അനുമതി നല്‍കിയിരുന്നു. തുടർന്ന് കാണ്‍പുര്‍ ഐഐടിയുമായി സഹകരിച്ചാണ് ഐസിഎംആര്‍ പഠനം പൂര്‍ത്തിയാക്കിയത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം38 mins ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം4 hours ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 hours ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 hours ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം6 hours ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം9 hours ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം10 hours ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം11 hours ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

കേരളം14 hours ago

നാലാം ദിനവും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി, കാത്തിരിക്കുന്നത് 9.45 ലക്ഷം പൊതുജനം

കേരളം14 hours ago

മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാരുടെ പ്രതിഷേധം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version