Connect with us

ദേശീയം

വളർത്തു പന്നികൾ കൃഷി നശിപ്പിച്ചു, ഝാർഖണ്ഡിൽ സ്ത്രീകളടക്കം മൂന്ന് പേരെ തല്ലിക്കൊന്നു

2 Jharkhand Women Among 3 Beaten To Death After Pigs Destroy Crops

ഝാർഖണ്ഡിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേരെ ബന്ധുക്കൾ തല്ലിക്കൊന്നു. വളർത്തു പന്നികൾ കൃഷി നശിപ്പിച്ചുവെന്നാരോപിച്ചായിരുന്നു ആക്രമണം. വടിയും കാർഷികോപകരണങ്ങളുമായി എത്തിയ 10 പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

ഝാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലാണ് ദാരുണമായ സംഭവം. നഗരത്തിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള ഒർമാൻജി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഝാൻജി തോല ഗ്രാമത്തിലാണ് ഒരു കുടുംബം ആക്രമിക്കപ്പെട്ടത്. ഇവർ വളർത്തിയ പന്നികൾ ദിവസങ്ങൾക്കുമുമ്പ് ബന്ധുവിന്റെ കൃഷി നശിപ്പിച്ചിരുന്നു.

ഇതേച്ചൊല്ലി ഇരു കുടുംബങ്ങളും തമ്മിൽ തർക്കം നിലനിന്നിരുന്നതായി റാഞ്ചി റൂറൽ പൊലീസ് സൂപ്രണ്ട് ഹാരിസ് ബിൻ സമാൻ പിടിഐയോട് പറഞ്ഞു. ‘വ്യാഴാഴ്ച രാവിലെ 11 മണിയോടെ വടികളും കാർഷികോപകരണങ്ങളുമായി 10 ഓളം പേർ കുടുംബാംഗങ്ങളെ ആക്രമിക്കുകയായിരുന്നു. രണ്ട് സ്ത്രീകളടക്കം കുടുംബത്തിലെ മൂന്ന് പേരെ ജനക്കൂട്ടം തല്ലിക്കൊന്നു’- സൂപ്രണ്ട് വ്യക്തമാക്കി.

ജനേശ്വർ ബേഡിയ (42), സരിതാ ദേവി (39), സഞ്ജു ദേവി (25) എന്നിവർക്കാണ് കൊല്ലപ്പെട്ടത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും ഗ്രാമത്തിൽ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘അന്വേഷണത്തിന് പ്രത്യേക പൊലീസ് സംഘത്തെ രൂപീകരിച്ചിട്ടുണ്ട്, പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യും’- സമാൻ കൂട്ടിച്ചേർത്തു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 hours ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം1 day ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം1 day ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം5 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം6 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version