Connect with us

Covid 19

കോവിഡ്- 19: ടൂത്ത് ബ്രഷും വില്ലനാകാം; വേണം അണുനാശനം

Published

on

toothbrush.jpg.image .845.440

കോവിഡ് 19 പ്രതിരോധത്തിനായി ലോകാരോഗ്യ സംഘടനയുള്‍പ്പെടെ നിര്‍ദേശിക്കുന്ന മുന്‍കരുതല്‍ നടപടികള്‍ നിരവധിയുണ്ട്. മാസ്‌ക് അണിയുക, കൈകള്‍ ഇടയ്ക്കിടെ സോപ്പിട്ട് കഴുകുക, സാമൂഹിക അകലം പാലിക്കുക എന്നിങ്ങനെയുള്ള പല പ്രതിരോധ നടപടികളും നമുക്ക് ചിരപരിചിതവുമാണ്. എന്നാല്‍ കോവിഡിനെ ചെറുക്കാന്‍ ഇതിനു പുറമേ ടൂത്ത് ബ്രഷ് കൂടി അണുവിമുക്തമാക്കണമെന്ന് ബ്രസീലിലെ ഗവേഷകര്‍ നടത്തിയ പഠനം ശുപാര്‍ശ ചെയ്യുന്നു.

സൂക്ഷ്മ ജീവികളുടെ സംഭരണിയായി ടൂത്ത് ബ്രഷുകള്‍ക്ക് മാറാന്‍ സാധിക്കുമെന്ന് ജേണല്‍ ഓഫ് ഇന്‍ഫെക്‌ഷ്യസ് ഡിസീസസ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇതൊരാളെ വളരെ വേഗം രോഗിയാക്കാം. അതിനാല്‍ ബ്രഷുകള്‍ അണുവിമുക്തമാക്കേണ്ടതും വായുടെ ശുചിത്വം പാലിക്കേണ്ടതും അത്യാവശ്യമാണ്. ഉമിനീരിലൂടെ കൊറോണ വൈറസ് പകരാമെന്ന് മുന്‍പ് നടത്തിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ചില മൗത്ത് വാഷുകള്‍ക്ക് ഉമിനീരിലെ കോവിഡ് വൈറസ് ലോഡ് കുറയ്ക്കാനാകുമെന്ന് 2020 ജൂലൈയില്‍ പ്രസിദ്ധീകരിച്ച മറ്റൊരു പഠനം അവകാശപ്പെട്ടിരുന്നു. ടൂത്ത് ബ്രഷുകള്‍ ശരിയായ വിധത്തില്‍ അണുവിമുക്തമാക്കേണ്ടത് എങ്ങനെയാണെന്നും പുതിയ പഠനത്തില്‍ ബ്രസീലിയന്‍ ഗവേഷകര്‍ വിശദീകരിക്കുന്നു.

ഇതിനായി ആദ്യം സോപ്പ് ഉപയോഗിച്ചോ 70 ശതമാനം ആല്‍ക്കഹോള്‍ ചേര്‍ന്ന സാനിറ്റൈസര്‍ ഉപയോഗിച്ചോ കൈകള്‍ ശുചിയാക്കണം. ഇതിനു ശേഷം 70 ശതമാനം ആല്‍ക്കഹോള്‍ ഉപയോഗിച്ച് ഒരു മിനിറ്റ് നേരം ടൂത്ത് ബ്രഷ് പിടി ശുചീകരിക്കണം. ശേഷം പല്ലു തേയ്ക്കണം. തുടര്‍ന്ന് ബ്രഷ് കഴുകി ഒരു മിനിറ്റ് നേരം 70 ശതമാനം ആല്‍ക്കഹോള്‍ ഉപയോഗിച്ച് ടൂത്ത് ബ്രഷ് പിടി വീണ്ടും അണുവിമുക്തമാക്കണം. പല്ലു തേയ്ക്കുന്ന ഭാഗം എഥനോള്‍, എസന്‍ഷ്യല്‍ ഓയില്‍ അധിഷ്ഠിത മൗത്ത് വാഷ് സൊല്യൂഷനില്‍ 20 മിനിറ്റ് നേരത്തേക്ക് മുക്കി വയ്ക്കണം. പിന്നീട് ഇത് ഉണക്കിയ ശേഷം വീണ്ടും ഉപയോഗിക്കാം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

sex education .jpeg sex education .jpeg
കേരളം3 hours ago

ലൈംഗിക വിദ്യാഭ്യാസം ഇനി പാഠ്യപദ്ധതിയിൽ; ആദ്യം ഏഴ്,ഒമ്പത് ക്ലാസുകളിൽ

sslc.jpg sslc.jpg
കേരളം3 hours ago

എസ്‌.എസ്‌.എൽ.സി പരീക്ഷ ഫല പ്രഖ്യാപനം നാളെ

sea rage 1.jpg sea rage 1.jpg
കേരളം4 hours ago

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

20240503 113159.jpg 20240503 113159.jpg
കേരളം4 days ago

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

two wheeler overload.jpeg two wheeler overload.jpeg
കേരളം4 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

metro rail tvm.jpg metro rail tvm.jpg
കേരളം6 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം6 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം6 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം6 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം6 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

വിനോദം

പ്രവാസി വാർത്തകൾ