കേരളം
മാറുമറയ്ക്കല്‍ സമരനായിക ദേവകി നമ്പീശന് അന്തരിച്ചു
വേലൂര്‍ മണിമലര്‍ക്കാവ് മാറുമറയ്ക്കല്‍ സമരത്തില്‍ സജീവ പങ്കാളിയായിരുന്ന ദേവകി നമ്പീശന് (89) അന്തരിച്ചു. തൃശൂര്‍ പൂത്തോളിലുള്ള മകള്‍ ആര്യാദേവിയുടെ വീട്ടിലായിരുന്നു അന്ത്യം.
അന്തരിച്ച സിപിഐ എം നേതാവും എംഎല്‍എയുമായിരുന്ന എ എസ് എന്‍ നമ്പീശനാണ് ഭര്‍ത്താവ്. മൃതദേഹം ഉച്ചക്ക് 12.30വരെ പൂത്തോളിലെ വസതിയില്‍ പൊതുദര്‍ശനത്തിനായി വച്ചതിനു ശേഷം വെള്ളാറ്റഞ്ഞൂരിലേക്ക് കൊണ്ടു പോകും. സംസ്കാരം നാളെ രാവിലെ 10ന് കുടുംബവളപ്പില്‍.
സമരചരിത്ര ഭൂമികയില്‍ സ്ത്രീകളുടെ മാറു മറയ്ക്കാനുള്ള അവകാശ പോരാട്ടത്തിലെ വീറുറ്റ അധ്യായമാണ് വേലൂര്‍ മണിമലര്‍ക്കാവ് മാറുമറയ്ക്കല്‍ സമരം. 1956ലെ അരിപ്പറ താലത്തിനിടയില്‍ നടന്ന മാറുമറയ്ക്കല്‍ സമരത്തില്‍ വനിതകള്‍ക്ക് ധൈര്യവും ആവേശവും പകര്‍ന്ന പോരാളിയായിരുന്നു ദേവകി നമ്പീശന്. വാഴാനി കനാല്‍ സമരം ഉള്‍പ്പടെ ചരിത്രം സൃഷ്ടിച്ച പോരാട്ടങ്ങളിലും ദേവകി നമ്പീശന് ശ്രദ്ധേയ സാന്നിധ്യം വഹിച്ചിരുന്നു.